death kerala Kerala News latest latest news

തെരുവുനായ കുറുകെ ചാടി ; യുവതിക്ക് ദാരുണാന്ത്യം

തെരുവുനായ കുറുകെ ചാടി ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു. വാഹനത്തിൻ്റെ നിയന്ത്രണം വിടുകയായിരുന്നു. കൊട്ടിയൂർ സ്വദേശി രമണിയാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം നടക്കുന്നത്.

കൊട്ടിയൂരിലെ കൊരിയർ സ്ഥാപനത്തിലെ ജീവനക്കാരി ആയിരുന്നു രമണി. വാഹന സർവീസിനു വേണ്ടിയാണ് രമണി ഇരുട്ടിയിൽ എത്തിയത്. സർവീസിന് ശേഷം തിരിച്ചു പോകുന്ന വഴിക്കാണ് അപകടം ഉണ്ടാകുന്നത്.

തെരുവുനായ അപ്രതീക്ഷിതമായി സ്കൂട്ടറിന് കുറുകെ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട സ്കൂട്ടർ ഇറക്കത്തിലേക്ക് ചെന്ന് മറിയുകയും തല കല്ലിൽ ഇടിക്കുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

E24 News Kerala

Updated News Click Here

തെരുവുനായ കുറുകെ ചാടി

Related posts

500 രൂപയെ ചൊല്ലി തർക്കം; സുഹൃത്തിനെ യുവാവ് കുത്തി കൊലപ്പെടുത്തി, കണ്ണുകൾ ചൂഴ്‌ന്നെടുത്തു

Akhil

കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് സാൻ്റാക്ലോസിൻ്റെ മുഖംമൂടി ധരിച്ചനിലയിൽ

Akhil

‘പണക്കൂമ്പാരത്തിന് കാവലിരിക്കുന്ന പാമ്പ്’; ഉർജിത് പട്ടേലിനെ മോദി പാമ്പിനോട് ഉപമിച്ചെന്ന് മുൻ ധനകാര്യ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ

Akhil

Leave a Comment