Arrest death kerala Kerala News latest latest news thiruvananthapuram

തിരുവനന്തപുരത്ത് മകൻ അമ്മയെ വീടിനുള്ളിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു

ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. കൊല്ലപ്പെട്ട നളിനിയും മകൻ മോസസ് ബിബിനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. പലപ്പോഴും ഇരുവരും തമ്മിൽ വഴക്കുണ്ടാവാറുണ്ട്. ഇന്നലെ രാത്രിയിലും പണമിടപാടിനെ ചൊല്ലി തർക്കങ്ങളുണ്ടായി. തുടർന്നാണ് രാവിലെ മോസസ് ബിബിൻ അമ്മയെ കൊല്ലുന്നത്. നളിനിയുടെ രണ്ട് കാലുകളും സാരി ഉപയോഗിച്ച് കെട്ടിയിട്ട ശേഷം ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. കാലൊഴികെയുള്ള ശരീരഭാഗങ്ങൾ പൂർണമായും കത്തികരിഞ്ഞു. നളിനിയുടെ ഇളയമകൻ ഭക്ഷണവുമായി എത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് എത്തിയപ്പോഴും മുറിക്കുള്ളിൽ തന്നെയായിരുന്നു പ്രതി. ആരെയും അകത്തുകടക്കാൻ ഇയാൾ അനുവദിച്ചിരുന്നില്ല. സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നയാളാണ് മോസസ് എന്ന് പോലീസ് പറഞ്ഞു. മുൻപ് ഇയാൾ പീഡനകേസിൽ പ്രതിയായിരുന്നു.

Related posts

വനിതാ കോൺസ്റ്റബിളിനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; ജെഡിയു നേതാവ് അറസ്റ്റിൽ

Akhil

സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലും ആധാർ നിർബന്ധമാക്കുന്നു

Akhil

രാസലഹരിയുമായി പിടിയിലായവർ റിമാൻഡിൽ

Gayathry Gireesan

Leave a Comment