Arrest kerala Kerala News latest latest news thrissur

യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി

തൃശ്ശൂർ കാട്ടൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും, നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ കാട്ടൂര്‍ മുനയം സ്വദേശി ചാഴുവീട്ടില്‍ അസ്മിനെ (26 വയസ്സ്) കാപ്പ ചുമത്തി തടങ്കലിലാക്കി. 4 വധശ്രമ കേസ്സുകള്‍, കവര്‍ച്ച, തട്ടികൊണ്ട് പോകല്‍, കഞ്ചാവ് വില്‍പ്പന തുടങ്ങി 14 ഓളം കേസുകളിൽ പ്രതിയാണ്. കിഴുപ്പിളളിക്കരയില്‍ വെച്ച് ഒരു വധശ്രമക്കേസില്‍ ഉൾപെട്ടതിനെ തുടർന്നാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് തടങ്കലിൽ ആക്കിയത്. വധശ്രമ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങാൻ ഇരിക്കെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ശ്രീമതി.ഐശ്യര്യ ഡോംഗ്രെ IPS നല്കിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ജില്ല കളക്ടര്‍ ശ്രീ.കൃഷ്ണ തേജാ IAS ആണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

Related posts

ഇന്ന് ലോക തപാൽ ദിനം

Gayathry Gireesan

നേപ്പാൾ വിമാന ദുരന്തം; ഇതുവരെ 68 മരണം, ബ്ലാക്ക് ബോക്സ് കണ്ടെത്തി.

Sree

ചെന്നൈ മെട്രോ ടിക്കറ്റ് ഇനി വാട്സപ്പ് വഴിയും

Sree

Leave a Comment