kerala Kerala News latest latest news Scam

കരുവന്നൂർ കള്ളപ്പണ ഇടപാട് ; ടി ആർ രാജൻ ഇന്നും ഇ ഡി ഓഫീസിൽ

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ടി ആർ രാജൻ ഇന്നും ഇ ഡി ഓഫീസിൽ. പെരിങ്ങണ്ടൂർ ബാങ്കിലെ കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇ ഡി നിർദ്ദേശിച്ചിരുന്നു. സതീഷ് കുമാറിൻ്റെ സഹോദരൻ ശ്രീജിത്ത് ഇ ഡി ഓഫീസിൽ ഹാജരായി.
ഇന്നലെയാണ് പെരിങ്ങണ്ടൂർ സഹകരണ ബാങ്കിൻ്റെ സെക്രെട്ടറിയായ ടി ആർ രാജൻ ഇ ഡി ഓഫീസിൽ ഹാജരായത്. കുറെ അധികം രേഖകളുമായിട്ടാണ് ഹാജരായത്. അറസ്റ്റിലായ അരവിന്ദാക്ഷൻ്റെ അമ്മക്ക് 62 ലക്ഷം രൂപയുടെ നിക്ഷേപം പെരിങ്ങണ്ടുർ സഹകരണ ബാങ്കിൽ ഉണ്ടെന്ന് ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പക്ഷെ ബാങ്ക് അത് നിഷേധിക്കുകയായിരുന്നു. ഇന്നലെ ഹാജരായപ്പോൾ ടി ആർ രാജനും അത് നിഷേധിച്ചിട്ടുണ്ട്. ഇ ഡി ഇന്ന് വീണ്ടും ടി ആർ രാജനോട് കൂടുതൽ രേഖകളുമായി ഇ ഡി ഓഫീസിൽ എത്താൻ ആവശ്യപ്പെടുകയും ടി ആർ രാജൻ ഓഫീസിൽ എത്തുകയുമായിരുന്നു. രേഖകൾ വീണ്ടും ഇ ഡിക്ക് വ്യക്തമായി പരിശോധിക്കേണ്ടതുണ്ട്. ടി ആർ രാജനെ ഇ ഡി ചോദ്യം ചെയ്യുന്നതിനും സാധ്യതയുണ്ട്.

Related posts

സർക്കാർ ആശുപത്രിയിൽ രണ്ടര വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി

Akhil

സംസ്ഥാനത്തെ 32 സ്‌കൂളുകൾ മിക്‌സഡ് സ്‌കൂളുകളായി

Akhil

ലാഭം കൂട്ടാന്‍ മട്ടന്‍ എന്ന പേരില്‍ ബീഫ് സമൂസ വില്‍പന; ഗുജറാത്തില്‍ ഗോവധ നിരോധന നിയമപ്രകാരം 7 അറസ്റ്റ്

Akhil

Leave a Comment