Kerala News latest news National News Trending Now

ദുബായി ഗ്ലോബല്‍ വില്ലേജിന്റെ 28ാം സീസണ് തുടക്കം


ഗ്ലോബല്‍ വില്ലേജിന്റെ 28ാം സീസണ് ഇന്ന് തുടക്കം. അടുത്തവര്‍ഷം ഏപ്രില്‍ 28 വരെയാണ് പുതിയ സീസണ്‍ അരങ്ങേറുക. ഇന്ന് മുതല്‍ ദുബായിലെ വൈകുന്നേരങ്ങള്‍ വിസ്മയഗ്രാമത്തിലേക്ക് ചുരുങ്ങും. മുന്‍വര്‍ഷങ്ങളേക്കാള്‍ ഒരാഴ്ച നേരത്തെയാണ് ഇത്തവണ ഗ്ലോബല്‍ വില്ലേജ് തുറക്കുന്നത്.

വാരാന്ത്യങ്ങളൊഴികെ എല്ലാദിവസവും വൈകുന്നേരം നാലു മുതല്‍ 12 വരെയാണ് നഗരിയിലേക്ക് പ്രവേശനം അനുവദിക്കുക. വാരാന്ത്യങ്ങളില്‍ ഗ്ലോബല്‍വില്ലേജ് പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തിക്കും.

22.50 ദിര്‍ഹം മുതലാണ് ഇത്തവണത്തെ ടിക്കറ്റ് നിരക്ക്. ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ ടിക്കറ്റെടുക്കുന്നവര്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും.

ലോകത്തിന്റ വിവിധയിടങ്ങളില്‍ നിന്നുളള 400 ലധികം പ്രശസ്ത കലാകാരന്മാര്‍ 40000 ലധികം കലാപ്രകടനങ്ങളുമായി ഇത്തവണത്തെ സീസണെ മനോഹരമാക്കും. ലോകത്തിന്റെ വ്യത്യസ്തയിടങ്ങളിലെ രുചി വൈവിധ്യങ്ങളും ഒരു കുടക്കീഴില്‍ അനുഭവിക്കാനാവും.

വാരാന്ത്യങ്ങളില്‍ വെടിക്കെട്ടും ആസ്വദിക്കാം. അടുത്തവര്‍ഷം ഏപ്രില്‍ 28 വരെ പുതിയ സീസണ്‍ നീണ്ടുനില്‍ക്കും.

Related posts

യുവ നടൻ ഓടിച്ച കാര്‍ ഇടിച്ച് 48കാരിക്ക് ദാരുണാന്ത്യം

Gayathry Gireesan

തലസ്ഥാന നഗരിയില്‍ വീണ്ടും ഗുണ്ടാ ആക്രമണം; പൂജപ്പുര സ്വദേശിക്ക് വെട്ടേറ്റു

Sree

അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നിട്ടുണ്ട് പിന്നെയല്ലേ ഇഡിയെന്ന് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് എംകെ കണ്ണൻ

Gayathry Gireesan

Leave a Comment