kerala Kerala News latest latest news politics

അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നിട്ടുണ്ട് പിന്നെയല്ലേ ഇഡിയെന്ന് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് എംകെ കണ്ണൻ

അറസ്റ്റിനെ ഭയമില്ല, തനിക്കൊരു ബിനാമി അകൗണ്ടുമില്ലെന്നും എംകെ കണ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.അരവിന്ദാക്ഷൻ്റെ നിക്ഷേപത്തെക്കുറിച്ച് അറിയില്ല. ഇഡിയുടെ വി.ഐ.പി ലിസ്റ്റിൽ താനും സ്ഥാനം പിടിച്ചിരിക്കുന്നു. കരുവന്നൂരും താനും തമ്മിൽ എന്താണ് ബന്ധമെന്ന് ഇനിയും മനസിലായിട്ടില്ല. എ കെ 47 കൊണ്ടുവന്ന് ഇ ഡി ഭയപെടുത്താൻ ശ്രമിക്കുകയാണെന്നും കണ്ണൻ പറഞ്ഞു.

മറ്റന്നാൾ ഇ ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവുമെന്നും എം.കെ കണ്ണൻ കൂട്ടിച്ചേർത്തു. ഇ ഡി ചോദ്യം ചെയ്യുന്നതിനിടെ പീഡിപ്പിക്കുകയാണ്. അവർ തല്ലുന്നില്ലെന്നേയുള്ളൂ. നോട്ടം, ഭീഷണി, തറയിൽ ചവിട്ടൽ അങ്ങനെയാണ് ഇഡിയുടെ ഭീഷണിയെന്നും കണ്ണൻ പറഞ്ഞു.

അതേസമയം, പാർട്ടി അരവിന്ദാക്ഷനൊപ്പമാണെന്ന് സിപിഎം തൃശൂർ ജില്ല സെക്രട്ടറി എംഎം വർ​ഗീസ് പറഞ്ഞു. കരുവന്നൂർ തട്ടിപ്പ് കേസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംഎം വർ​ഗീസ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷനെ ഇഡി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സഹകരണ മേഖലയെ തകർക്കാനാണ് ഇഡിയുടെ ശ്രമമെന്നും എംഎം വര്‍ഗീസ് ആരോപിച്ചു. സിപിഎം നേതാക്കളെ വേട്ടയാടുകയാണ് ഇഡിയുടെ ലക്ഷ്യം. എസി മൊയ്തീൻ അടക്കമുള്ള പാർട്ടി നേതാക്കളിലേക്ക് കേസ് എത്തിക്കാനുളള നീക്കവും നടക്കുന്നു എന്നും എംഎം വർ​ഗീസ് പറഞ്ഞു.

Related posts

നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി

Akhil

ഇനി ക്യൂ നിക്കണ്ട; കൊച്ചി മെട്രോയില്‍ ഇന്നുമുതല്‍ വാട്‌സ്ആപ്പ് ടിക്കറ്റും

Akhil

മകരവിളക്ക് ഉത്സവത്തിന് സമാപ്തി; ശബരിമല ഇന്ന് അടച്ചു

Akhil

Leave a Comment