west nile fever
Health Kerala News

തൃശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരു മരണം; ജാഗ്രതാ നി‍ർദേശം

തൃശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരാൾ മരിച്ചു. പുത്തൂർ ആശാരിക്കോട് സ്വദേശി ജോബി (47) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പനി ബാധിച്ച് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാണഞ്ചേരി പഞ്ചായത്തിൽ ഇന്ന് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്.

വെസ്റ്റ് നൈൽ പനി കൊതുകിൽ നിന്ന് പകരുന്ന രോഗമാണ്. മരിച്ച ജോബിയിൽ നിന്ന് നിലവിൽ മറ്റാരിലേക്കും രോഗം പകർന്നിട്ടില്ല. വെസ്റ്റ് നൈൽ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

READ ALSO:-തൃശൂര്‍ ഗവ.എന്‍ജിനീയറിങ് കോളജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

കൂടുതൽ പേരെ പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് ഇന്നലെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയിരുന്നു. പ്രദേശത്ത് രോഗം പരത്തുന്ന ക്യൂലെക്സ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം പതിനേഴിനാണ് ജോബിയിൽ രോഗലക്ഷണം കണ്ടെത്തിയത്. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

Highlights: west nile fever death in thrissur

Related posts

CMRL എംഡിക്ക് വീണ്ടും ഇ ഡി നോട്ടീസ്; ആരോഗ്യ പ്രശ്‌നമുണ്ട് ഹാജരാകാനാവില്ലെന്ന് ശശിധരൻ കർത്ത

Akhil

‘എന്ത് അദ്ഭുതം നടന്നുവെന്ന് അറിയില്ല, വിക്രമിലെ റോളക്‌സിനോടാണ് താരതമ്യം ചെയ്യുന്നത്’: ശിവരാജ് കുമാർ

Akhil

ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിന് മെഡിക്കൽ കോളജിൽ പഠനം തുടരാം

Akhil

Leave a Comment