shigella detected in govt engineering college thrissur
Health Kerala News

തൃശൂര്‍ ഗവ.എന്‍ജിനീയറിങ് കോളജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

തൃശൂര്‍ ഗവ.എന്‍ജിനീയറിങ് കോളജില്‍ രണ്ട് പേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. 30-50 പേര്‍ക്ക് രോഗലക്ഷണമുണ്ടായതായി ആരോഗ്യവകുപ്പ് അധികൃതരുടെ പ്രാഥമിക വിലയിരുത്തലില്‍ കണ്ടെത്തി. ഇതോടെ കോളജില്‍ നടന്നുവന്ന കലോത്സവം മാറ്റിയതായി യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ 15ന് കോളജ് ലേഡീസ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വയറിളക്കം ബാധിച്ച് ഏറെ പേര്‍ ചികിത്സ തേടിയിരുന്നു. മറ്റ് കുട്ടികള്‍ക്കും വയറിളക്ക ലക്ഷണങ്ങള്‍ പ്രകടമായി. തുടര്‍ന്നാണ് കോളജ് കോമ്പൗണ്ടിന് സമീപമുള്ള സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തി ചിലര്‍ പരിശോധന നടത്തിയത്. അതിന്റെ ഫലമാണ് ബുധനാഴ്ച പുറത്തുവന്നത്. രണ്ട് പേരുടെ ഫലമാണ് പോസിറ്റിവായത്.

കോളജില്‍ വയറിളക്ക സംബന്ധ ലക്ഷണങ്ങളുമായി ധാരാളം വിദ്യാര്‍ഥികളുണ്ടെങ്കിലും പലരും പരിശോധനക്ക് മടിക്കുകയാണ്. ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലോസിസ് എന്ന ബാക്ടീരിയ പകരുന്നത്. രോഗലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണസാധ്യതയുമുണ്ട്

Related posts

‘വിയൂർ ജയിലിലെ തടവുകാർക്ക് ബീഡി വിറ്റു’; പ്രതിയായ ജയിൽ ഉദ്യോഗസ്ഥൻ ഒളിവിൽ

Akhil

തൃശൂരിൽ കുടുംബത്തെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

Editor

ക്ഷേമപെന്‍ഷന്‍ രണ്ടു ഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും; 3,200 രൂപ വീതം ലഭിക്കും

Akhil

1 comment

തൃശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരു മരണം; ജാഗ്രതാ നി‍ർദേശം May 29, 2022 at 7:39 am

[…] READ ALSO:-തൃശൂര്‍ ഗവ.എന്‍ജിനീയറിങ് കോളജിലെ രണ്… […]

Reply

Leave a Comment