Health World News

“മഹാമാരി അവസാനിച്ചിട്ടില്ല”: 110 രാജ്യങ്ങളിൽ കാെവിഡ് കേസുകൾ കൂടുന്നതായി ലോകാരോഗ്യ സംഘടന

കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യ സംഘടന. 110 രാജ്യങ്ങളിൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന (WHO) പറഞ്ഞു. വൈറസ് വ്യാപനത്തിനെതിരെ ജാ​ഗ്രത പാലിക്കണമെന്നും ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ​ഗെബ്രിയോസിസ് വ്യക്തമാക്കി. (Pandemic Is Not Over: WHO)

കൊവിഡ് കേസുകൾ കണ്ടെത്തുന്നതിൽ നിലവിൽ തടസ്സങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. BA.4, BA.5 വകഭേദങ്ങൾ നിരവധി രാജ്യങ്ങൾ പടർന്നു പിടിക്കുന്നുണ്ട്. 110 രാജ്യങ്ങളിൽ വീണ്ടും കൊവിഡ് വ്യാപനം ഉയർന്നു. ആ​ഗോള തലത്തിൽ കൊവിഡ് കേസുകൾ 20 ശതമാനം ഉയരാൻ ഇത് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

Read also:- കൊവിഡ് കേസുകൾ സംസ്ഥാനത്ത് ഇനിയും ഉയർന്നേക്കും : ആരോഗ്യ വകുപ്പ്

‘ഈ മഹാമാരിയിൽ മാറ്റങ്ങൾ വരുന്നുണ്ട്. പക്ഷെ അവസാനിച്ചിട്ടില്ല. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിലും വൈറസിന്റെ ജനിത ഘടന പരിശോധനയും കുറയുന്നതിനാൽ കൊവിഡ് വൈറസ് ട്രാക്ക് ചെയ്യാനുള്ള ഞങ്ങളുടെ കഴിവ് ഭീഷണിയിലാണ്. അതിനാൽ ഒമിക്രോൺ ട്രാക്ക് ചെയ്യാനും ഭാവിയിൽ ഉയർന്നു വരുന്ന വേരിയന്റുകളെ വിശകലനം ചെയ്യാനും ബുദ്ധിമുട്ടാണ്,’ ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ പറഞ്ഞു.

Related posts

വീടിൻ്റെ വാതിലിനു പിങ്ക് പെയിൻ്റടിച്ചു; 48കാരിയ്ക്ക് 19 ലക്ഷം രൂപ പിഴ

sandeep

വധഭീഷണി സന്ദേശം; ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ

sandeep

താളമേള പെരുമയില്‍ ‘തിറയാട്ടം’ തീയറ്ററുകളില്‍

sandeep

Leave a Comment