Kerala News

ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തസാമ്പിൾ എന്നിവ ശേഖരിച്ചു; നടത്തുന്നത് ലഹരി പരിശോധന

സിനിമ പ്രൊമോഷനിടെ, ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു. അഭിമുഖ സമയത്ത്, നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്.

നടന്റെ നഖം, തലമുടി, രക്തസാമ്പിൾ എന്നിവയുടെ സാമ്പിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്. അഭിമുഖ സമയത്ത്, നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താൻ ഇവ പരിശോധിക്കും. എന്നാൽ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചു എന്ന പരാതി അഭിമുഖം നടത്തിയ പരാതിക്കാരിയിൽ നിന്നുണ്ടായിട്ടില്ല. ചട്ടമ്പി എന്ന തൻറെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി.

READMORE : വെള്ളാണിക്കൽ പാറയിലെത്തിയ വിദ്യാർത്ഥികളെ മർദിച്ചവരിൽ വധശ്രക്കേസിലെ പ്രതിയും; 2 പേർകൂടി പിടിയിൽ

Related posts

നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസ്; എം.ശിവശങ്കറിന് 50 ലക്ഷം രൂപയും സ്വപ്ന സുരേഷിന് 6 കോടി രൂപയും പിഴ

Akhil

സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Akhil

ജിയോഭാരത് സീരീസിൽ പുതിയ ​4G ഫീച്ചർ ഫോൺ അ‌വതരിപ്പിച്ച് ജിയോ

Akhil

Leave a Comment