Prathap Pothen
Kerala News Local News Special

പ്രതാപത്തോടെ രണ്ടാം വരവ്, ഒടുവിൽ യാത്രാമൊഴി…

മലയാളത്തിന്റെ നറുമണം ജീവിതത്തിലുടനീളം കൊണ്ടുനടക്കുമ്പോഴും കേരളത്തിനു പുറത്തായിരുന്നു പോത്തന്റെ ജീവിതമേറെയും. അഞ്ചു വയസ്സുള്ളപ്പോൾ തിരുവനന്തപുരത്തെ വീട്ടിൽനിന്ന് ഊട്ടിയിലെ ലോറൻസ് സ്‌കൂളിലെത്തിയതാണ്. ഊട്ടിയിലെ ബോർഡിങ് സ്‌കൂളിൽനിന്ന് തിരുവനന്തപുരത്തെ വീട്ടിലേക്കു പോകുംപോലെ അദ്ദേഹം ഇടയ്ക്കിടെ മലയാള സിനിമകളിൽ വന്നുപൊയ്‌ക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ സിനിമായാത്രകൾ മലയാളി പ്രേക്ഷകരിൽ പലരും മനസ്സിൽ കുറിച്ചിട്ടു. അല്ലെങ്കിൽ കുറച്ചുവേഷങ്ങൾകൊണ്ട് അദ്ദേഹം ആസ്വാദകരുടെ ഹൃദയങ്ങളിൽ ഇടംനേടി.

പ്രതാപ് പോത്തനെക്കുറിച്ച് ഓർക്കുമ്പോൾ മഫ്ലർ അണിഞ്ഞ് കൈകൾ കെട്ടിനിൽക്കുന്ന ഒരു രൂപം ചിലപ്പോൾ മനസ്സിൽ മനസ്സിൽ തെളിയും. അൽപം നാടകപ്രവർത്തനവും തുടങ്ങി. ഗിരീഷ് കർണാടൊക്കെയുൾപ്പെട്ട ‘മദ്രാസ് പ്ലെയേഴ്‌സ്’ സംഘത്തിൽ ബർണാഡ് ഷായുടെ നാടകത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഭരതന്റെ കണ്ണിൽപ്പെടുന്നത്. അദ്ദേഹത്തിന്റെ ആരവത്തിലൂടെ പ്രതാപ് സിനിമയിലെത്തിയത് അങ്ങനെയാണ്. നടൻ ശ്രദ്ധിക്കപ്പെട്ടു. തകരയിലും ഭരതൻ അഭിനയിപ്പിച്ചു. കുറച്ചുനാൾ പെട്ടിയിൽത്തന്നെയിരുന്ന പടം പുറത്തിറങ്ങിയപ്പോൾ ഹിറ്റ്. ബാലു മഹേന്ദ്ര, ബാലചന്ദർ എന്നുവേണ്ട തമിഴിലെ അന്നത്തെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങൾ തേടിയെത്തി. ഇതിനിടെ മനസ്സിലെ സംവിധാനമോഹം ഉണർന്നു. മീണ്ടും ഒരു കാതൽ കഥൈ എന്ന ചിത്രത്തിലൂടെ സംവിധാന അരങ്ങേറ്റം. നവാഗത സംവിധായകന്റെ മികച്ച

ചിത്രത്തിനുള്ള ആദ്യത്തെ ഇന്ദിരാഗാന്ധി ദേശീയ പുരസ്‌കാരം പ്രതാപിന്റെ തൊപ്പിയിൽ പൊൻതൂവലായെത്തി. ഋതുഭേദം, ഡെയ്‌സി, വെറ്റ്‌റിവിഴ, ആത്മ, ചൈതന്യ, യാത്രാമൊഴി എന്നിങ്ങനെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി പന്ത്രണ്ടു ചിത്രങ്ങളാണ് പ്രതാപ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയത്.

.

Related posts

സ്‌ഫോടനത്തിൽ തകർന്നത് ഇന്നലെ ഗൃഹപ്രവേശം കഴിഞ്ഞ വീട്

Akhil

മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

Akhil

പന്നിയങ്കര ടോൾ പ്ലാസയിൽ വീണ്ടും പ്രതിഷേധം

Sree

1 comment

Leave a Comment