ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ എഴുത്തുകാരിക്കുളള ഗിന്നസ് റെക്കോര്‍ഡ് സൗദി പെണ്‍കുട്ടി റിതാജ് അല്‍ ഹസ്മി നേടി. 2019 മുതല്‍ തുടര്‍ച്ചയായി ഇംഗ്ലീഷില്‍ മൂന്ന് നോവലുകള്‍ പ്രസിദ്ധീകരിച്ചാണ് റെക്കോര്‍ഡ് നേടിയത്.
14 വയസുള്ള റിതാജ് അല്‍ഹസ്മി നോവല്‍ പരമ്പരയിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന നിലയിലാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയത്.
2019ല്‍ ട്രഷര്‍ ഓഫ് ദി ലോസ്റ്റ് സീ എഴുതി. അടുത്ത വര്‍ഷം പോര്‍ട്ടല്‍ ഓഫ് ദി ഹിഡന്‍ വേള്‍ഡും കഴിഞ്ഞ വര്‍ഷം ബിയോണ്ട് ദ ഫ്യൂച്ചര്‍ വേള്‍ഡ്’ എന്ന നോവലും പ്രസിദ്ധീകരിച്ചു. പുതിയ നോവല്‍ ദി പാസേജ് ടു ദി അണ്‍നോണ്‍ രചന പൂര്‍ത്തിയാക്കി. ഇത് ഉടന്‍ പുറത്തിറങ്ങും.
കാലാവസ്ഥാ വ്യതിയാനം മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ പ്രമേയമാക്കി ദി ഡെ ബിഫോര്‍ 2050 സയന്‍സ് ഫിക്ഷന്‍ നോവലിന്റെ പണിപ്പുരയിലാണ്.
Read also:- വിയന്ന; ലോകത്ത് ഏറ്റവും മികച്ച ജീവിതനിലവാരമുള്ള പട്ടണം
റിതാജ് കുട്ടിക്കാലം മുതല്‍ എഴുത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ആറ് വയസ് മുതല്‍ എഴുതി തുടങ്ങിയതായി പിതാവ് ഹുസൈന്‍ അല്‍ഹസ്മി പറഞ്ഞു. ഗിന്നസ് റെക്കോര്‍ഡ് നേടിയതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Saudi girl Ritaj named in Guinness World Records as world’s youngest ever book series writer