ആറളം ഫാമിൽ കാട്ടാന ആക്രമണം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തൊഴിലാളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിളക്കോട് സ്വദേശി ആർ പി സിനേഷിൻ്റെ ബൈക്ക് തകർത്തു.
ഇന്നുരാവിയിലെയാണ് സംഭവം ഉണ്ടായത്. ആറളം ഫാമിൽ റോഡിൽ വെച്ചായിരുന്നു കാട്ടാന ആക്രമിച്ചത്. സിനേഷ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബൈക്ക് നാട്ടുകാർ പിന്നീട് സ്ഥലത്തുനിന്ന് മാറ്റി.