Kerala News latest news must read National News Trending Now

ഭാര്യയുടെ ബന്ധുവിനെ വാട്ട്‌സ് ആപ്പിൽ വീഡിയോ കോൾ ചെയ്ത് യുവാവിന്റെ ആത്മഹത്യ; കേസെടുത്ത് പൊലീസ്


ഭാര്യയുടെ ബന്ധുവിനെ വാട്ട്‌സ് ആപ്പിൽ വീഡിയോ കോൾ ചെയ്ത് യുവാവിന്റെ ആത്മഹത്യ. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് റിയാസ് സുഹൃത്തായ നസീറിന്റെ വാടകവീട്ടിലെത്തി. ഇരുവരും ചേർന്ന് മദ്യപിച്ചതിനു ശേഷമായിരുന്നു സംഭവം.

സുഹൃത്ത് നസീർ ഉറങ്ങിയ സമയത്താണ് റിയാസ് ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോൾ ചെയ്തത്. പിന്നാലെ വീടിനകത്തെ ഫാനിൽ തൂങ്ങുകയായിരുന്നു.

നസീർ ഉറക്കമെഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്നു നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. രണ്ടു മാസമായി റിയാസ് ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു.

ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടയിൽ മരണം അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് റിയാസിന്റെ ഭാര്യയുടെ ബന്ധുക്കളുടെ
വിശദീകരണം. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ALSO READ:പാലക്കാട് പഠനയാത്ര കഴിഞ്ഞുവരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ബസും തല്ലിപ്പൊളിക്കാന്‍ ശ്രമിച്ചു

Related posts

മൊബൈൽ ഫോൺ അഡിക്ഷനുണ്ടോ ? ഈ 8 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

Sree

അമുൽ ഗേളിന്റെ സ്രഷ്ടാവ് സിൽവസ്റ്റർ ഡ കുൻഹ അന്തരിച്ചു

Akhil

‘സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നിന്’; മുഖ്യമന്ത്രി

Akhil

Leave a Comment