Kerala News Local News must read

പൊലീസ് സേവനങ്ങൾക്ക് നിരക്ക് കൂട്ടി; അപകടവുമായി ബന്ധപ്പെട്ട രേഖകൾ വാങ്ങാനും പണം നൽകണം; ജാഥ നടത്താൻ 2000 രൂപയിലേറെ ഫീസ്

തിരുവനന്തപുരം: പണം നൽകി പൊലീസിൽനിന്ന് ലഭിക്കേണ്ട സേവനങ്ങളുടെ നിരക്കുകൾ ഒക്ടോബർ ഒന്നുമുതൽ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പൊലീസിൽനിന്ന് ലഭിക്കേണ്ട രേഖകൾക്ക് ഇനി മുതൽ പണം നൽകണം. കേസുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികൾക്ക് നൽകേണ്ട ജനറൽ ഡയറി, എഫ്ഐആർ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, മുറിവ് (വൂണ്ട്) സർട്ടിഫിക്കറ്റ് തുടങ്ങിയവയിൽ ഒരോന്നും ലഭിക്കാൻ 50 രൂപ വീതമാണ് നൽകേണ്ടത്. നേരത്തേ ഇതിന് പണം നൽകേണ്ടതില്ലായിരുന്നു.

ജാഥ നടത്താനുള്ള ഫീസും കൂട്ടി

പൊലീസ് സ്റ്റേഷൻ പരിധിയിൽ ജാഥ നടത്തുന്നതിന് അനുമതി ലഭിക്കാനുള്ള അപേക്ഷാ ഫീസ് 2000 രൂപയാക്കി ഉയർത്തി. സബ് ഡിവിഷൻ പരിധിയിൽ 4000 രൂപയും ജില്ലാ തലത്തിൽ 10,000 രൂപയും അപേക്ഷയ്ക്കൊപ്പം നൽകണം. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പബ്ലിക് ലൈബ്രറികൾ, ശാസ്ത്രസ്ഥാപനങ്ങൾ എന്നിവയ്ക്ക്‌ പണം നൽകേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു.

ALSO READ:സ്കൂൾ അധ്യാപകനെ വ്യാജ പോക്സോ കേസില്‍ കുടുക്കി; വിദ്യാർത്ഥിനിയുടെ മാതാവും അധ്യാപകരുമടക്കം നാലുപേർക്കെതിരെ കേസ്

Related posts

വള്ളിയൂർക്കാവ് ദേവി ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചു ; വിശദീകരണം തേടി ഹൈക്കോടതി

Gayathry Gireesan

തിരുവനന്തപുരത്ത് കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

Gayathry Gireesan

മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ചു; ഏഴുമരണം, 39 പേർക്ക് പരുക്ക്

Akhil

Leave a Comment