Kerala News latest news Local News must read Trending Now

നിപ; പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകിട്ട് നാലു മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം നടക്കുക. മന്ത്രിമാരായ വീണാ ജോര്‍ജും പിഎ മുഹമ്മദ് റിയാസും യോഗത്തില്‍ പങ്കെടുക്കും.

വിവിധ വകുപ്പ് മേധാവികളും മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കും. അതേസമയം, നിപ വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ കണ്ടയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. വില്യാപ്പള്ളിയിലെ 3,4,5 വാര്‍ഡുകളും പുറമേരിയിലെ 13ാം വാര്‍ഡും കൂടിയാണ് കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ വില്യാപ്പള്ളിയിലെ 6,7 വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ജില്ലയിലെ 8 പഞ്ചായത്തുകളാണ് കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൊലീസ് ബാരിക്കേഡ് വെച്ച് വഴികള്‍ അടച്ചു. സമ്പര്‍ക്കപ്പട്ടിക തയാറാക്കാന്‍ ആരോഗ്യ വകുപ്പ് ഫീല്‍ഡ് സര്‍വേ തുടങ്ങി. ഐസിഎംആറില്‍ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്.

READ MORE:’25 പേജ് കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുമുണ്ട്’; വെളിപ്പെടുത്തി ദല്ലാൾ നന്ദകുമാർ

Related posts

എറണാകുളത്ത് ഡെങ്കിപ്പനി പടരുന്നു; അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

Sree

രാജ്യത്ത് വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി

Akhil

ഏഷ്യൻ ഗെയിംസ്; വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗിൽ ഇന്ത്യൻ സഖ്യത്തിന് സ്വർണം

Akhil

Leave a Comment