Kerala News latest news must read Trending Now

90 ലക്ഷം രൂപയുടെ തിമിംഗലഛർദി എന്ന ആംബർഗ്രിസുമായി മംഗളുരുവിൽ മൂന്ന് പേർ പിടിയിൽ

മംഗളുരു: മംഗളൂരിവിൽ തിമിംഗല ഛർദ്ദിയുമായി മൂന്നുപേർ പിടിയിൽ. 90 ലക്ഷം രൂപയുടെ ആംബർഗ്രിസ് എന്നറിയപ്പെടുന്ന തിമിംഗല ഛർദിയുമായാണ് ഇവർ പിടിയിലായത്. നഗരത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച ശിവമുഖ ജില്ലയിലെ സാഗർ സ്വദേശി ആദിത്യ, ഹാവേരി ജില്ലയിലെ ഷിഗോൺ സ്വദേശി ലോഹിത് കുമാർ, ഉടുപ്പി സാലി സ്വദേശി ജയകര എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാന്ന് മൂന്നുപേരും അറസ്റ്റിലായത്. ഇവരിൽനിന്ന് 900 ഗ്രാം തൂക്കമുള്ള തിമിംഗലവിസർജ്യമാണ് പിടിച്ചെടുത്തത്.

സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണ് ആംബർഗ്രിസ്. ഖരരൂപത്തില്‍ മെഴുക് പോലെയാണ് ഇത് കാണപ്പെടുക. വിപണിയിൽ കോടികളാണ് ഇതിന് വില. കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെ ഇത് അറിയപ്പെടുന്നു.

തിമിംഗലങ്ങളുടെ ആമാശയത്തിലുണ്ടാകുന്ന ദഹനസഹായിയായ സ്രവങ്ങള്‍ ഉറഞ്ഞു കൂടിയുണ്ടാകുന്ന വസ്തുവാണ്. അധികമാവുന്ന ആംബര്‍ഗ്രിസിനെ തിമിംഗലം വായിലൂടെ പുറത്തുവിടും. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചു കളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും.

സുഗന്ധ ലേപനങ്ങളിലാണ് തിമിംഗലത്തിന്റെ ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രിസ് പ്രധാനമായും ഉപയോഗിക്കുന്നത്. ദീര്‍ഘനേരം സുഗന്ധം നിലനില്‍ക്കാനാണ് സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇവ ഉപയോഗിക്കുന്നത്. വിലകൂടിയ പെര്‍ഫ്യൂമുകള്‍ ഉണ്ടാക്കാന്‍ ആംബര്‍ഗ്രിസ് ഉപയോഗിക്കുന്നുവെന്നതിനാലാണ് ഇത്രയും വില ഇവയ്ക്ക് ലഭിക്കാൻ കാരണം.

READ MORE:‘സുരക്ഷിതമായി കയറി നിൽക്കാനാകുന്ന മിനിമം സൗകര്യമെങ്കിലും വേണം’; കൊല്ലം KSRTC സ്റ്റാൻഡിന്‍റെ ദുരവസ്ഥയിൽ ഗതാഗതവകുപ്പിനെതിരെ മുകേഷ് MLA

Related posts

തകർത്ത് പെയ്ത് മഴ: ആശങ്ക വേണ്ടെന്ന് സർക്കാർ, ഇന്ന് മന്ത്രിസഭാ യോഗം

Akhil

പിറ്റ്ബുൾ, ടെറിയേർസ്, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ നായകളുടെ ഇറക്കുമതിയും വിൽപനയും നിരോധിച്ച് കേന്ദ്ര സർക്കാർ

Akhil

കേരളത്തിൽ കടന്നു പോകുന്നത് സമീപകാലത്തെ ഏറ്റവും ദുർബലമായ കാലവർഷം; കണക്കിൽ 60% കുറവ്

Sree

Leave a Comment