Kerala News latest news must read Trending Now

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മരിച്ച നിലയിൽ

ചെന്നൈ: തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് ടു വിദ്യാർത്ഥിനിയായ മീര (16) ആണ് മരിച്ചത്. ചെന്നൈ ടിടികെ റോഡിലെ വീട്ടിൽ ഇന്നു പുലർച്ചെ 3 മണിയോടെയാണ് മീരയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉടൻതന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മാനസിക സമ്മർദം മൂലമാണ് മീര ജീവനൊടുക്കിയതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും പറയപ്പടുന്നു.

വിജയ് ആന്റണിയുടെ പുതിയ ചിത്രം രത്തം റിലീസിനൊരുങ്ങുന്ന ഘട്ടത്തിലാണ് താരത്തെ തേടി ദുഃഖവാർത്ത എത്തിയത്. അടുത്തിടെ വിജയ് ആന്റണിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ നടത്തിയ സംഗീത നിശ വലിയ വിജയമായിരുന്നു.

സംഗീത സംവിധാനത്തിൽ നിന്നും നിർമാതാവ്, അഭിനേതാവ്, ഗാനരചന, എഡിറ്റർ, ഓഡിയോ എഞ്ചിനീയർ, സംവിധായകൻ എന്നീ മേഖലകളിലും വിജയ് ആന്റണി കഴിവ് തെളിയിച്ചിട്ടുണ്ട്. ഫാത്തിമ വിജയ് ആന്റണിയാണ് ഭാര്യ. മീരയെ കൂടാതെ ലാറ എന്ന ഒരുമകൾ കൂടി ദമ്പതികൾക്കുണ്ട്.

ALSO READ:രാവിലെ മുതൽ ദുർഗന്ധം; അന്വേഷണത്തിനൊടുവിൽ ട്രോളി ബാഗിൽ തലയോട്ടിയും ശരീരഭാഗങ്ങളും; മാക്കൂട്ടം ചുരത്തിൽ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം

Related posts

ഒഡീഷ ട്രെയിന്‍ ദുരന്തം: മരണസംഖ്യ ഉയരുന്നു, അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ, സംസ്ഥാനത്ത് ദുഃഖാചരണം

Sree

തൃശ്ശൂർ കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Gayathry Gireesan

ബംഗാളിൽ നിന്നെത്തി കേരളത്തിലേക്ക്; എല്ലാ വിഷയത്തിനും എ പ്ലസ് സ്വന്തമാക്കി അഭിനാഷ് ഛേത്രി

Sree

Leave a Comment