Kerala News latest news palakkad

പാലക്കാട് വീണ്ടും കാട്ടുപന്നി ആക്രമണം; 3 കുട്ടികൾക്ക് പരിക്ക്

പാലക്കാട് വീണ്ടും കാട്ടുപന്നി ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെയാണ് കാട്ടുപന്നി ആക്രമിച്ചത്. 3 കുട്ടികൾക്ക് പരിക്ക്.

കൈയ്ക്കും കാലിനും പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ റോഡിന്റെ എതിർവശത്ത് നിന്ന് പാഞ്ഞെത്തിയ പന്നി ഗേറ്റ് തകർത്ത് കുട്ടികളെ ആക്രമിക്കുകയായിരുന്നു.

മംഗലം ഡാം വീട്ടിക്കൽ കടവിൽ മുരളീധരന്റെ ചെറുമകൾ അമേയ, അയൽവാസികളായ അയൻ, അനന്തകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്.

ALSO READ:മദ്യപിച്ച് യാത്രക്കാരോട് അപമര്യാദയായി പെരുമാറി; സ്വകാര്യ ബസ് കണ്ടക്ടർ പിടിയിൽ

Related posts

പാമ്പിനെ കൊണ്ടുപോകാന്‍ വനപാലകരെത്തിയില്ല; പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക് പെരുമ്പാമ്പിനെ കൊണ്ടിട്ട് നാട്ടുകാര്‍; സിപിഐഎംകാര്‍ രാഷ്ട്രീയവിരോധം തീര്‍ത്തതെന്ന് മെമ്പര്‍

Akhil

ഇസ്രായേലിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കുന്ന ആദ്യ രാജ്യമായി പോളണ്ട്

Gayathry Gireesan

നരബലി കേസിലെ പ്രതി ഭഗവൽ സിം​ഗ് പത്തനംതിട്ട ജില്ലയിലെ അറിയപ്പെടുന്ന സിപിഐഎം സംഘാടകന്‍: കെ.സുരേന്ദ്രന്‍

Editor

Leave a Comment