Kerala News latest news National News World News

കള്ളപ്പണം വെളുപ്പിക്കൽ കേസ്: രണ്ട് സംസ്ഥാനങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്

രണ്ട് സംസ്ഥാനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും ആണ് വ്യാപക റെയ്ഡ്.

കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് പരിശോധന.

‘ജൽ ജീവൻ മിഷൻ’ അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിലെ പരിശോധന. ജയ്പൂരിലെയും ദൗസയിലെയും മൊത്തം 25 ഇടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം.

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും എൻഫോഴ്സ്മെന്റ് സംഘം എത്തി. സെപ്റ്റംബറിലും കേന്ദ്ര ഏജൻസി റെയ്ഡുകൾ നടത്തിയിരുന്നു.

മഹാദേവ് വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഛത്തീസ്ഗഡിൽ റെയ്ഡ് നടക്കുന്നത്. അഞ്ച് സ്ഥലങ്ങളിലാണ് പരിശോധന. ദുർഗ്, റായ്പൂർ, ഭിലായ്, കോർബ, റായ്ഗഡ് എന്നിവിടങ്ങളിൽ റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് റെയ്ഡ് ആരംഭിച്ചത്. വിവിധയിടങ്ങളിൽ നിന്നായി കോടിക്കണക്കിന് രൂപ പിടിച്ചെടുത്തിട്ടുണ്ട്.

ALSO READ:പാലായിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് എസ്പിയുടെ റിപ്പോർട്ട്; നടപടി ഇന്നുണ്ടായേക്കും

Related posts

ബൈക്കിലെത്തി സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന യുവാവ് അറസ്റ്റിൽ

Akhil

മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

Akhil

ഓൺലൈൻ വാതുവെപ്പ്: ഭർത്താവിന് 1.5 കോടിയുടെ നഷ്ടം, കടക്കാരുടെ ഭീഷണിയെ തുടർന്ന് ഭാര്യ ജീവനൊടുക്കി

Akhil

Leave a Comment