violence against doctor in kalamassery hospitak
kerala Kerala News

കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ ആക്രമണം

യുവാവിനെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ ചികിത്സക്കെത്തിയ യുവാവിന്റെ ആക്രമണം. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ഡോയലാണ് അതിക്രമം നടത്തിയത്. ഇന്നലെ രാത്രി 10.50 ഓടെയാണ് സംഭവം. യുവാവിനെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. 

മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനായ ഡോ. ഇര്‍ഫാന്‍ ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ ഇയാള്‍ വളരെ പ്രകോപനപരമായാണ് സംസാരിച്ചതെന്ന് ഡോക്ടര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. യുവാവ് മദ്യമോ മറ്റു ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.

READMORE FACEBOOK

Related posts

ഗള്‍ഫിലേക്കുള്ള യാത്രാനിരക്ക് താങ്ങാനാകുന്നില്ല; വിമാനടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ അടിയന്തര ഇടപെടല്‍ തേടി മുഖ്യമന്ത്രി

Clinton

പന്നി കെണിയിൽ നിന്ന് ഷോക്കേറ്റ സ്ത്രീ മരിച്ചു

Gayathry Gireesan

സുധാകരനും സലാമും ഉൾപ്പെട്ട ചാരിറ്റബിൾ സൊസൈറ്റി 8 വർഷമായി റിട്ടേൺ ഫയൽ ചെയ്യുന്നില്ല: വി.എൻ.വാസവൻ നിയമസഭയിൽ

Akhil

Leave a Comment