India Kerala News latest news must read

ഓർഡർ ചെയ്ത റെസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം എത്തിച്ചില്ല; സൊമാറ്റോയ്ക്ക് നോട്ടീസ്

ഓർഡർ ചെയ്ത റെസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം എത്തിച്ചില്ലെന്ന പരാതിയിൽ സൊമാറ്റോയ്ക്ക് നോട്ടീസ്.

ഉപഭോക്താവ് നൽകിയ ഹർജിയിൽ കോടതി സൊമാറ്റോ അധികൃതരെ വിളിച്ചുവരുത്തി. തുടർനടപടികൾക്കായി കേസ് മാർച്ച് 20ലേക്ക് മാറ്റി.

കഴിഞ്ഞ വർഷം ഒക്ടോബർ 24നാണ് നടപടിക്ക് ആസ്പദമായ സംഭവം. ‘ദില്ലി കെ ലെജൻഡ്സ്’ എന്ന വിഭാഗത്തിൽ പെടുന്ന പ്രശസ്ത ഹോട്ടലിൽ നിന്ന് സൗരവ് മാൽ എന്ന ഉപഭോക്താവ് ഭക്ഷണം ഓർഡർ ചെയ്തു.

ഭക്ഷണം ഓർഡർ ചെയ്തശേഷം ആപ്പിൽ ഡെലിവറി ട്രാക്ക് ചെയ്യുമ്പോൾ അറിയാത്ത ഏതോ ഒരു ഹോട്ടലിൽ നിന്നാണ് ഡെലിവറി പാർട്നർ ഭക്ഷണം കൊണ്ടുവന്നത് എന്നത് സൗരവ് കണ്ടെത്തി. ഇത് ചോദ്യം ചെയ്താണ് ഇയാൾ കോടതിയെ സമീപിച്ചത്.

പൊതുജനങ്ങളെ സൊമാറ്റോ വഞ്ചിക്കുകയാണെന്നാണ് ഉപഭോക്താവിൻ്റെ പരാതി. ഇത് തടയണമെന്നും ഹർജിയിലുണ്ട്.

ALSO READ:പാലക്കാട് യുവാക്കളുടെ തിരോധാനം; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

Related posts

രാത്രിയിൽ അച്ഛനും മകനും തമ്മിൽ വാക്കേറ്റം; പുലർച്ചെ അച്ഛന്‍ മരിച്ചനിലയിൽ, പ്രതിശ്രുതവരനായ മകനെ കാണാനില്ല

Akhil

Gold Price Today: സ്വർണവില വീണ്ടും 44,000ന് മുകളിൽ; ഇന്നത്തെ നിരക്കുകൾ അറിയാം

Akhil

കാട്ടുപന്നിയെ വെടിവച്ച് കൊന്നു

Akhil

Leave a Comment