Kerala News latest news Trending Now

സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കും; 7 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകൾക്ക് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി.പാലക്കാട് 39 °C വരെയും ,കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 37°C വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ( high temperature alert )

സാധാരണ നിലയിൽ നിന്ന് 2°C മുതൽ 4°C വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.സൂര്യാഘാത – സൂര്യതപ സാധ്യത നിലനിൽക്കുന്നതായും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നുംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്നലെ ചൂടിൽ നേരിയ കുറവ് രേഖപ്പെടുത്തി. 40 ഡിഗ്രി സെൽഷ്യസിന് അടുത്ത് രേഖപ്പെടുത്തിയിരുന്ന ചൂട് 38 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി.

അതേസമയം സംസ്ഥാനത്ത് ഇന്ന് വേനൽ മഴയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് വേനൽ മഴയ്ക്കുള്ള സാധ്യത.ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത എന്നതിനാൽ പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുകളും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Related posts

കാറിലുണ്ടായിരുന്നത് മൂന്ന് യുവാക്കൾ, 3 പേരെയും പിടികൂടി; വാഹനം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 40 ഗ്രാം എംഡിഎംഎ

Nivedhya Jayan

എറണാകുളത്ത് പെരുമഴയത്ത് റോഡിൽ കുഴിയടപ്പ്; പണി പൂർത്തിയാക്കിയതിന് പിന്നാലെ ടാറിളകിത്തുടങ്ങി

sandeep

ജര്‍മനിയിലെ ചികിത്സയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി കേരളത്തില്‍ തിരിച്ചെത്തി

sandeep

Leave a Comment