Cylinder blast @ Kizhakkekotta
Kerala News latest news Trending Now

കിഴക്കേകോട്ട തീപിടുത്തം; സിലിണ്ടർ പൊട്ടി

കിഴക്കേകോട്ടയിൽ വൻ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്. ഇന്ന് ഉച്ചയോടെയാണ് കിഴക്കേകോട്ട ബസ് സ്റ്റാൻഡിന് തൊട്ടടുത്തുള്ള ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. 

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ വ്യപാര സമുച്ചയത്തിലെ ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. ഗ്യാസ് ലീക്കാവുന്നത് കണ്ടപ്പോൾ തന്നെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയെന്ന് ജീവനക്കാരൻ.

അപകടം നടന്നയുടനെ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറുടെയും ചുമട്ടു തൊഴിലാളികളുടെയും സമയോചിത ഇടപെടൽ രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടി. കിഴക്കോട്ടയിലെ കട സമുച്ചയത്തിൽ പിൻ വശത്തുള്ള കെട്ടിടങ്ങളിലേക്ക് പടരും മുൻപ് തീ അണയ്ക്കാൻ സാധിച്ചത് വൻദുരന്തമാണ് ഒഴിവാക്കിയത്. കടകളുടെ തൊട്ടു പിറകിൽ വലിയൊരു മാലിന്യകൂമ്പാരവും ഉണ്ട്. അവിടെ തീ പടർന്നിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നായേനെ.

തീപിടുത്തത്തിൽ ആറ് കടകൾ കത്തിനശിച്ചെന്ന് സംഭവ സ്ഥലം സന്ദർശിച്ച മന്ത്രിമാരായ ആന്റണി രാജുവും വി. ശിവൻകുട്ടിയും മാധ്യമങ്ങളോട് വ്യക്തമാക്കി. വിഷയത്തിൽ കളക്ടറോട് റിപ്പോർട്ട് തേടുമെന്നും അവർ അറിയിച്ചു.

READ MORE; https://www.e24newskerala.com/

Related posts

അഡീഷണൽ സബ് കളക്ടറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്: മൂന്ന് കോടി പിടിച്ചെടുത്തു

sandeep

ഡിഗ്രി പഠിച്ചുതീർക്കാനെടുത്തത് 54 വർഷം; ലോക റെക്കോർഡോടെ ബിരുദം പൂർത്തിയാക്കി 71 വയസുകാരൻ

sandeep

ലോകകപ്പിൽ പാകിസ്താൻ ശരാശരിയിൽ താഴെ പ്രകടനമാണ് കാഴ്ചവെച്ചത്; വിമർശിച്ച് ഡയറക്ടർ ഓഫ് ക്രിക്കറ്റ് മിക്കി ആർതർ

sandeep

Leave a Comment