കോഴിക്കോട് വിലങ്ങാട് പുഴയരികിൽ ആദിവാസി യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ.
യുവതിക്കൊപ്പം താമസിച്ചിരുന്ന വാസു എന്ന ആളെയാണ് കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇന്നലെയാണ് നാദാപുരത്ത് ആദിവാസി യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിലങ്ങാട് കോളനിയിലെ സോണിയാണ് മരിച്ചത്. ഇന്നലെ രാത്രി പാറക്കെട്ടുകൾക്ക് ഇടയിൽ നിന്ന് യുവതിയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
മൃതദേഹത്തിൽ മുറിവുകളുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
