തൃശൂർ: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീൺ റാണയെ റിമാൻഡ് ചെയ്തു. ഈമാസം 27 വരെയാണ് തൃശൂർ അഡീഷണൽ സെഷൻസ് കോടതി റിമാൻ ചെയ്തത്.
തൃശൂർ ജില്ലയിൽ മാത്രം നിലവിൽ 36 കേസുകൾ ഉണ്ട്. പുതിയ പരാതികൾ വരുന്നുണ്ട്. പ്രവീൺ റാണ 100 കോടിയുടെ തട്ടിപ്പ് നടത്തിയതായി പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. പ്രതിഷേധം മുന്നിൽ കണ്ട് കനത്ത പൊലീസ് സന്നാഹത്തോടെയാണ് പ്രവീൺ റാണയെ കോടതിയിൽ എത്തിച്ചത്. കോയമ്പത്തൂരിൽനിന്ന് പിടികൂടിയ ശേഷം ഇന്നലെ 11ഓടെയാണ് റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
READ MORE: https://www.e24newskerala.com/