drugs India rajasthan

അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ

രാജസ്ഥാനിൽ പാകിസ്ഥാനിൽ നിന്നും എത്തിയ ഡ്രോൺ വെടിവച്ചിട്ടു. തകർന്ന ഡ്രോണിൽ നിന്നും ഹെറോയിൻ കണ്ടെത്തി. അതിർത്തി സുരക്ഷാസേനയാണ് ഡ്രോൺ വെടിവച്ചിട്ടത്. പട്രോളിംഗിലായിരുന്ന സൈന്യമാണ് ഡ്രോണിൻ്റെ ശബ്ദം കേട്ടത്. തുടർന്ന് ഡ്രോൺ കണ്ടെത്തുകയും സുരക്ഷാസേന വെടിവച്ചിടുകയുമായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് ഡ്രോണിൽ നിന്ന് 2 കിലോയിൽ അധികം വരുന്ന ഹെറോയിൻ കണ്ടെത്തിയത്. ഇതിന് 12 കോടിയിലധികം വില വരുമെന്നാണ് സൈന്യം അറിയിച്ചത്. വെടിവച്ചിട്ടതോടെ ഡ്രോൺ പൂർണമായും തകർന്നു. ഈ സംഭവത്തിൽ ആരെയും പിടികൂടാനായിട്ടില്ല . അന്വേഷണം പുരോഗമിക്കുകയാണ്.

Related posts

കോഴിക്കോട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ ആത്മഹത്യ; ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയെന്ന് ശബ്ദ സന്ദേശം

Akhil

തട്ടിപ്പ് യുപിഐ വഴി; 81 പേരിൽ നിന്ന് തട്ടിയെടുത്തത് ഒരു കോടി രൂപ; ഈ തട്ടിപ്പ് രീതിയെ കരുതിയിരിക്കുക

Clinton

സംസ്ഥാനത്ത് 2,72,80,160 വോട്ടർമാർ; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണം, വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Akhil

Leave a Comment