kerala Kerala News KOCHI latest latest news

മഹിളാ കോൺഗ്രസ് ഉത്സാഹ് കൺവെൻഷൻ ഒരേസമയം രണ്ടിടത്ത്

പെരുമ്പാവൂരിൽ മഹിളാ കോൺഗ്രസ് ഉത്സാഹ് കൺവെൻഷൻ ഒരേ സമയം രണ്ട് സ്ഥലങ്ങളിൽ നടക്കുന്നു. എൽദോസ് കുന്നപ്പള്ളിയുടെ നേതൃത്വത്തിൽ ഇന്ദിരാഭവനിലും ജെബി മേത്തറുടെ നേതൃത്വത്തിൽ പെരുമ്പാവൂരിലെ ഹോട്ടലിലുമാണ് പരുപാടി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി വനിതകളെ കോൺഗ്രസ് പാർട്ടിയിലേക്ക് ആകർഷിക്കുക, രാഹുൽ ഗാന്ധി വരുന്ന പരിപാടിക്ക് മുന്നോടിയായി തന്നെ മഹിളാ കോൺഗ്രസിൽ കൂടുതൽ വനിതകളെ അണി നിരത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഉത്സാഹ് എന്ന പേരിൽ ജെബി മേത്തർ എംപിയുടെ നേതൃത്വത്തിൽ പരിപാടികൾ നടന്നു വരുന്നത്. കാസർഗോഡ് മുതൽ 166 ബ്ലോക്കുകളിൽ പരിപാടി നടന്നുവരികയാണ്. ഇതിനിടയിലാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ഒരേപരിപാടി തന്നെ രണ്ട് വേദിയിൽ നടക്കുന്നത്.

Related posts

ഇടത് ഭരണത്തിന്റെ ആണിക്കല്ല് ഇളകുന്നു, ഭൂരിപക്ഷം 50,000 കടക്കും; രമേശ് ചെന്നിത്തല

Akhil

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

Akhil

രാജ്യത്ത് റോഡപകടങ്ങളിൽ 12% വർധനവ്, പ്രധാന കാരണം അമിതവേഗത: റിപ്പോർട്ട്

Akhil

Leave a Comment