apps
India

ഫോണിലുണ്ടോ ഈ ആപ്പുകൾ?ഏത് നിമിഷവും നിങ്ങൾ തട്ടിപ്പിനിരയാകാം.!

അപകടകരമായ ആപ്പുകൾ സ്‌ക്രീൻ ചെയ്യാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ഉണ്ടെങ്കിലും ഈ സുരക്ഷാ സംവിധാനങ്ങളെ മറികടക്കുന്ന മാൽവെയർ കുത്തിവച്ച ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള ആപ്പുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് സൈബർ സുരക്ഷാ സാങ്കേതിക കമ്പനിയായ ബിറ്റ്ഡിഫൻഡർ. ഗൂഗിൾ പ്ലേ സ്റ്റോറിൽ 35 ജനപ്രിയ ആൻഡ്രോയിഡ് ആപ്പുകളാണ് അപകടകരമാം വിധം പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഏതെങ്കിലും ആപുകൾ നിങ്ങളുടെ ഫോണിലുണ്ടെങ്കിൽ ഉടനെ തന്നെ ഡിലീറ്റ് ചെയ്യണമെന്നും കമ്പനി ആവശ്യപ്പെടുന്നു.

ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഡൗൺലോഡ് ചെയ്യിപ്പിക്കുന്ന ഇത്തരം 35 മാൽവെയർ ആപ്പുകളാണ് ബിറ്റ്ഡിഫൻഡർ കണ്ടെത്തിയിട്ടുള്ളത്. ഒരുതവണ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ പിന്നീട് അത് പേരു മാറി ആപ്പിന്റെ ഐക്കൺ മറഞ്ഞ് ഡിവൈസിൽ ഒളിച്ചിരിക്കുന്നതാണ് ഇത്തരം ആപ്പുകളുടെ പ്രവർത്തന രീതി. 2 ദശലക്ഷത്തിലധികം ഇൻസ്റ്റാളേഷനുകളുണ്ട് ഈ അപ്പുകൾക്ക്. ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, ഈ ആപ്ലിക്കേഷനുകൾ ഉപയോക്താക്കളുടെ ഫോണുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ തുടങ്ങും.

READ ALSO:-സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കാൽനട മേൽപാലം

താഴെ പറയുന്ന ഏതെങ്കിലും ആപ്പുകൾ ഫോണിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഫോണിൽ നിന്ന് ഒഴിവാക്കുക. ഇൻസ്റ്റാൾ ചെയ്ത ശേഷം പേര് മാറാൻ സാധ്യത ഉള്ളതിനാൽ സൂക്ഷമായി പരിശോധിക്കുക. മാത്രവുമല്ല ഒറിജനൽ ഡെവലപ്പറുടെ ആപ്പുകൾ മാത്രം ഫോണിൽ ഡൗൺലോഡ് ചെയ്യുക. ചെയ്യുന്നതിന് മുമ്ബ് റിവ്യൂ പരിശോധിക്കുക. ഔദ്യോഗിക പ്ലാറ്റ്‌ഫോമിൽ നിന്നു മാത്രം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുക. അല്ലാത്തപക്ഷം തട്ടിപ്പിനിരയാകാനുള്ള സാധ്യത കൂടുതലാണ്.

ഫോണിൽ നിന്ന് ഉടനെ നീക്കം ചെയ്യേണ്ട ആപ്പുകളുടെ ലിസ്റ്റ്

Walls light – Wallpapers Pack
Big Emoji – Keyboard
Grad Wallpapers – 3D Backdrops
Engine Wallpapers – Live & 3D
Stock Wallpapers – 4K & HD
EffectMania – Photo Editor
Art Filter – Deep Photoeffect
Fast Emoji Keyboard
Create Sticker for Whatsapp
Math Solver – Camera Helper
Photopix Effects – Art Filter
Led Theme – Colorful Keyboard
Keyboard – Fun Emoji, Sticker
Smart Wifi
My GPS Location
Image Warp Camera
Art Girls Wallpaper HD
Cat Simulator
Smart QR Creator
Colorize Old Photo
GPS Location Finder
Girls Art Wallpaper
Smart QR Scanner
GPS Location Maps
Volume Control
Secret Horoscope
Smart GPS Location
Animated Sticker Master
Personality Charging Show
Sleep Sounds
QR Creator
Media Volume Slider
Secret Astrology
Colorize Photos
Phi 4K Wallpaper – Anime HD

Related posts

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലിൽ ജവാന്മാർക്ക് വീരമൃത്യു

Akhil

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; പ്രവൃത്തി ദിനമാക്കി ഉത്തരവ്, പ്രതിഷേധം

Akhil

ഓർഡർ ചെയ്ത റെസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം എത്തിച്ചില്ല; സൊമാറ്റോയ്ക്ക് നോട്ടീസ്

Akhil

Leave a Comment