അന്തിക്കാട്: മഹാരാഷ്ട്രയിൽ മരിച്ച പഞ്ചകർമ്മ വിദഗ്ധനായ മലയാളിയെ തിരിച്ചറിഞ്ഞു. കണ്ടശാങ്കടവ് സ്വദേശി ജേക്കബ് (62) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ ബദലാപൂരിൽ ആയുർവേദിക് സെൻറർ നടത്തിയിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് കുഴഞ്ഞു വീണ് മരിച്ചത്.
മുംബൈയിലെ മലയാളി സമാജത്തിന്റെ പ്രവർത്തകർ നവമാധ്യമ കൂട്ടായ്മകളിലൂടെ നടത്തിയ അന്വേഷണത്തിലാണ് കണ്ടശാങ്കടവ് സ്വദേശിയാണ് ഇതെന്ന് തിരിച്ചറിഞ്ഞത്. കാരമുക്ക് വഴിയമ്പലത്തിനു സമീപം.
വടക്കേത്തല കണ്ണാത്ത് പരേതനായ മൈക്കിളിന്റെ മകനാണ് ജേക്കബ്ബ് . 28 വർഷം മുമ്പ് കണ്ടശാങ്കടവ് അങ്ങാടിയിൽ മിക്കി സൈക്കിൾ സ്റ്റോർ നടത്തിയിരുന്ന ഇദ്ദേഹം സ്ഥാപനം നഷ്ടത്തിൽ ആയതോടെ വീട്ടുകാർ അറിയാതെ നാടുവിടുകയായിരുന്നു.
വീട്ടുകാർ ജേക്കബിനെ ഏറെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായിരുന്നില്ല. മരണപെട്ടതിന് ശേഷമാണ് ഇദ്ദേഹം ജീവിച്ചിരുന്നതായുള്ള വിവരം പോലും വീട്ടുകാർ അറിഞ്ഞത്.
അമ്മ റോസി, ഭാര്യ ലിൻസി, മക്കൾ മിക്കി, ജാക്സൺ. വിവരമറിഞ്ഞ് ഭാര്യയും മക്കളും മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
READ MORE: https://www.e24newskerala.com/