കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമ്പിളുകള്‍ ഉള്‍പ്പെടെ കെമിക്കല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ മരുന്ന് മാറിയിട്ടില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവുമൂലം യുവതി മരിച്ചെന്ന ആരോപണം ഉയർന്നത്. കൂടരഞ്ഞി സ്വദേശി ബിന്ദു(45) ആണ് മരിച്ചത്.
പനി ബാധിച്ചതിനെ തുടർന്ന് ബിന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇഞ്ചക്‌ഷൻ നൽകി, പിന്നാലെ പൾസ് താഴുകയും മരിക്കുകയുമായിരുന്നു. മരുന്ന് മാറി കുത്തിവച്ചെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.
READMORE : ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയില്‍; പിന്നാലെ സിഇഒയെയും സിഎഫ്ഒയെയും നീക്കി