covid cases increases in india
Health National News

COVID19 : കേരളമുൾപ്പെടെ 5 സംസ്ഥാനങ്ങളോട് ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയത്.

ഇന്നലെ 4,033 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസങ്ങൾക്ക് മുൻപ് മാർച്ച് 10നാണ് രാജ്യത്ത് അവസാനമായി പ്രതിദിന കൊവിഡ് കണക്ക് നാലായിരത്തിൽ എത്തിയത്. ചില സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളിലെ വർധനയാണ് രാജ്യത്തെ കൊവിഡ് വർധനയ്ക്ക് കാരണമെന്നും ഇത്ര നാൾ കൊവിഡിനെതിരായി ഉണ്ടാക്കിയ മുന്നേറ്റം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ അറിയിച്ചു.

കേന്ദ്ര സർക്കാർ ഏപ്രിൽ 18ന് സംസ്ഥാനങ്ങൾക്ക് നൽകിയ കത്തിലെ നിർദേശങ്ങൾ അനുസരിച്ച് വാക്‌സിനേഷൻ, ടെസ്റ്റിംഗ്, നിരീക്ഷണം തുടങ്ങിയവ കർശനമായി പാലിക്കണമെന്ന് രാജേഷ് ഭൂഷൻ വ്യക്തമാക്കി

READ ALSO:സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്ത 36 ലക്ഷം പേര്‍; ആശങ്കയുയര്‍ത്തി കണക്കുകള്‍

Related posts

മണിപ്പൂരിൽ വീണ്ടും സംഘർഷം: രണ്ട് ജില്ലകളിൽ വെടിവയ്പ്പ്

sandeep

‘ഇന്ത്യയുടെ നീരജ്’ ലോക അത്ലറ്റ് നോമിനേഷന്‍ പട്ടികയില്‍ ഇടംനേടി നീരജ് ചോപ്ര

sandeep

പ്രമുഖ ബ്രാന്‍ഡുകളുടെ സാനിറ്ററി പാഡുകളില്‍ ഉപയോഗിക്കുന്നത് അപകടകാരിയായ രാസവസ്തുക്കള്‍: പഠനം

sandeep

1 comment

കൊവിഡ് കേസുകൾ സംസ്ഥാനത്ത് ഇനിയും ഉയർന്നേക്കും : ആരോഗ്യ വകുപ്പ് June 7, 2022 at 4:10 am

[…] കൊവിഡ് കേസുകൾ ഇനിയും ഉയർന്നേക്കുമെന്ന് […]

Reply

Leave a Comment