food poison
Health Kerala News

കായംകുളത്തും കൊട്ടാരക്കരയിലും ഭക്ഷ്യ വിഷബാധ;ചികിത്സ തേടി കുട്ടികൾ

ആലപ്പുഴ/കൊല്ലം: കായംകുളത്തും കൊട്ടാരക്കരയിലും ഭക്ഷ്യ വിഷബാധയേറ്റ് കുട്ടികള്‍ ആശുപത്രിയില്‍. കായംകുളത്ത് ടൗണ്‍ യു.പി. സ്‌കൂളിലെ 12 കുട്ടികളെയും കൊട്ടാരക്കര കല്ലുവാതുക്കലില്‍ അങ്കണവാടിയിലെ നാല് കുട്ടികളെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കായംകുളത്തെ സ്‌കൂളില്‍ വെള്ളിയാഴ്ച വിതരണംചെയ്ത ഉച്ചഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയം. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഒരു കുട്ടിയെ ഛര്‍ദിയും വയറിളക്കവും ബാധിച്ച് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് സ്‌കൂളിലെ മറ്റുചില കുട്ടികളും സമാന ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. നിലവില്‍ ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

കൊട്ടാരക്കര കല്ലുവാതുക്കലില്‍ അങ്കണവാടിയില്‍നിന്ന് ഭക്ഷണം കഴിച്ച നാലുകുട്ടികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വെള്ളിയാഴ്ച വൈകിട്ടോടെ അങ്കണവാടിയില്‍നിന്ന് വീട്ടിലെത്തിയ കുട്ടികളെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.വെള്ളിയാഴ്ച പകല്‍ അങ്കണവാടിയില്‍നിന്ന് വിതരണം ചെയ്ത ഭക്ഷണം മാത്രമേ കഴിച്ചിട്ടുള്ളൂവെന്നാണ് കുട്ടികള്‍ പറയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ പരിശോധനയില്‍ അങ്കണവാടിയില്‍നിന്ന് പുഴുവരിച്ചനിലയില്‍ അരിയും കണ്ടെത്തി. സംഭവത്തില്‍ പരാതി ഉയര്‍ന്നതോടെ നഗരസഭ അധികൃതരും ആരോഗ്യവകുപ്പും അങ്കണവാടിയിലെത്തി പരിശോധന നടത്തി.

READ ALSO:-ഹോട്ടലുകളില്‍ ഉപയോഗിച്ച എണ്ണ എന്തുചെയ്യുന്നു,വീണ്ടും പാക്കറ്റുകളിലായി എത്തുന്നതായി സംശയം,പരിശോധന

Related posts

കാട്ടുപന്നിയെ വെടിവച്ച് കൊന്നു

Akhil

‘സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വില്‍പ്പനയ്ക്ക് സര്‍ക്കാര്‍’; ആദ്യ പ്രൊപ്പോസൽ നൽകി ബക്കാർഡി ഇന്ത്യ ലിമിറ്റഡ്

Akhil

മൂന്നാർ സൈലൻ്റ് വാലി എസ്റ്റേറ്റിൽ കാട്ടുകൊമ്പൻ പടയപ്പ റേഷൻകട ഭാഗികമായി തകർത്തു.

Akhil

2 comments

ഭക്ഷ്യവിഷബാധ; പൊതുവിദ്യാലയങ്ങളിൽ ഇന്ന് പരിശോധന June 6, 2022 at 4:03 am

[…] ഭക്ഷ്യവിഷബാധ ആരോപണം ഉയർന്ന തിരുവനന്തപുരം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലെ സ്കൂളുകളുടെ സാമ്പിൾ പരിശോധനാഫലം അഞ്ചു ദിവസത്തിനകം ലഭ്യമാക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും ഭക്ഷ്യ മന്ത്രി ജി ആർ അനിലും ഇന്ന് ഉച്ചഭക്ഷണം കഴിക്കുന്നത് പൊതു വിദ്യാലയത്തിൽ നിന്നാണെന്ന് അറിയിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ എത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചിട്ടുണ്ട്. […]

Reply
സർക്കാരിന് മുഖ്യം കുട്ടികളുടെ ആരോഗ്യമാണ് ; June 6, 2022 at 10:31 am

[…] പരിഹരിച്ചുപോണം. അമ്മമാരും ഭക്ഷണം വിളമ്പികൊടുക്കുന്നതില്‍ […]

Reply

Leave a Comment