Health

‘ഭക്ഷണത്തിൽ മായം ചേർക്കുന്നവരെ വെറുതെ വിടില്ലെ’; കർശന നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി.

ഭക്ഷണത്തിൽ മായം ചേർക്കുന്നവരെ വെറുതെ വിടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. രാത്രി പരിശോധന കർശനമാക്കുമെന്ന് മന്ത്രി അറിയിച്ചു.(health minister has tightened food safety rules)

പൊതു ജനങ്ങളുടെ ജീവനേയും ആരോഗ്യത്തേയും ഗുരുതരമായി ബാധിക്കുന്ന ഈ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ചകൾ ഇല്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 14 ജില്ലകളിലും പരിശോധന കർശനമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ഭക്ഷണത്തിൽ മായം കലർത്തുന്നത് സംബന്ധിച്ച് പൊതുജനത്തിന് പരാതി നൽകാൻ കഴിയുന്ന സംവിധാനം ഉടൻ പ്രാവർത്തികമാകുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.ഇത്തരം സംഭവത്തിൽ ലൈസൻസ് ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നീട് തിരിച്ച് ലഭിക്കാൻ പ്രായസം നേരിടും. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഭക്ഷണ ശാലകൾ ആളുകളുടെ ആരോഗ്യം കണക്കിലെടുത്ത് വൃത്തിയുള്ള ആഹാരം വിതരണം ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

READ MORE: https://www.e24newskerala.com/

Related posts

തൃശൂർ നഗരത്തിലെ ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി.

Sree

നിരവധിപേരുടെ ജീവന്‍ രക്ഷിച്ച ഹൃദ്രോഗ വിദഗ്ധനായ ഡോക്ടര്‍ ഹൃദയാഘാതംമൂലം മരിച്ചു…..

sandeep

തടികുറച്ചാൽ ബോണസ്; ആരോഗ്യദിനത്തിൽ തൊഴിലാളികളെ ഞെട്ടിച്ചൊരു ബോണസ് ഓഫർ

Sree

Leave a Comment