പറവൂര്‍ മജ്‌ലീസ് ഹോട്ടലില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്നു ജോര്‍ജ്ജ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൂന്ന് ദിവസം മുൻപാണ് ചികിത്സ കഴിഞ്ഞ് ഇറങ്ങിയത്.
കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ ആശുപത്രി വിട്ടശേഷം മരിച്ചു. എറണാകുളം ചേന്ദമംഗലം സ്വദേശി ജോര്‍ജ്ജാണ് മരിച്ചത്. പറവൂര്‍ മജ്‌ലീസ് ഹോട്ടലില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്നു ജോര്‍ജ്ജ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൂന്ന് ദിവസം മുൻപാണ് ചികിത്സ കഴിഞ്ഞ് ഇറങ്ങിയത്. ഇന്നലെ രാത്രി വീട്ടിൽ വെച്ചായിരുന്നു മരണം. ഇദ്ദേഹത്തിന് പാർക്കിൻസൺസ് രോഗമുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ബന്ധുക്കൾ വടക്കേക്കര പൊലീസിൽ പരാതി നൽകി.
READ MORE: https://www.e24newskerala.com/