fire kerala Kerala News latest news thrissur trending news Trending Now

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു

തൃശൂര്‍- കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപ്പിടച്ചത്……

തൃശൂര്‍: പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു. നാട്ടുകാര്‍ ഉടന്‍ തന്നെ തീയണച്ചതിനാല്‍ അപകടം ഒഴിവായി. തൃശൂര്‍- കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി

യാത്രക്കാരെ ഉടന്‍ തന്നെ മാറ്റുകയും തീയണയ്ക്കുകയുമായിരുന്നു. ഡ്രൈവറിരിക്കുന്നിടത്തെ മുന്‍ഭാഗത്ത് നിന്ന് തീപടരുകയായിരുന്നു. എന്‍ജിന്റെ ഭാഗത്തുനിന്ന് പുകയുയര്‍ന്നപ്പോള്‍ തന്നെ ജീവനക്കാര്‍ സമയോചിതമായി ഇടപെട്ടു. തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി തൊട്ടടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്ന് ഫയര്‍ പെട്രോള്‍ പമ്പില്‍ നിന്ന് ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ എത്തിച്ച് തീയണക്കുകയായിരുന്നു. 30 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. പുകയുയരുന്നെന്ന് യാത്രക്കാരിലൊരാള്‍ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വാഹനം നിര്‍ത്തി തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. ബസിന്റെ അടിഭാഗത്തെ വയറിങ്ങില്‍ നിന്ന് പടര്‍ന്നതാകാമെന്ന്‌ ജീവനക്കാര്‍ പറഞ്ഞു.

READ MORE: https://www.e24newskerala.com/

Related posts

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലിൽ ജവാന്മാർക്ക് വീരമൃത്യു

sandeep

എടാ മോനേ…ആറ്റിറ്റ്യൂഡ‍് വേണോ? വൈറലായി ഹർദികിന്റെ ‘നോ ലുക്ക് ഷോട്ട്’; കടുവകളെ അപമാനിക്കരുതെന്ന് ട്രോൾ

sandeep

കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

sandeep

Leave a Comment