Entertainment Trending Now

ഗൂഗിളിന്റെയും ആമസോണിന്റെയും ഓഫറുകൾ വേണ്ടെന്നു വച്ചു; 1.8 കോടി ശമ്പളത്തിൽ ഫെയ്‌സ്ബുക്കിൽ ജോലി….

ടെക്ക് ലോകത്തെ ഏറ്റവും മികച്ച കമ്പനികളാണ് ഗൂഗിളും ആമസോണും ഫേസ്‌ബുക്കുമെല്ലാം. വൻ ശമ്പളം ഓഫറായി നൽകിയാണ് ഇത്തരം കമ്പനികൾ ഉദ്യോഗാർത്ഥികളെ എടുക്കുന്നത്. ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് കൊല്‍ക്കത്ത ജാദവ്പുര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയാണ്. വര്‍ഷത്തില്‍ 1.8 കോടി രൂപയാണ് ഫേസ്‌ബുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ വർഷം യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥിയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണിത്. ബൈശാഖ് മൊണ്ടാലിൻ എന്ന നാലാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയ്ക്കാണ് ഫേസ്‌ബുക്കിൽ നിന്ന് ഈ ഓഫർ ലഭിച്ചിരിക്കുന്നത്.

ബൈശാഖ് ആള് ചില്ലറക്കാരനല്ല. ഇതിനുമുമ്പ് ഗൂഗിള്‍, ആമസോണ്‍ എന്നീ വന്‍കിട കമ്പനികളില്‍ നിന്നും ജോലി ഓഫർ ലഭിച്ചിരുന്നു.എന്നാൽ ഇവയെക്കാൾ എല്ലാം ഉയർന്ന ശമ്പളമാണ് ഫേസ്‌ബുക്ക് ഓഫർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഓഫർ ലഭിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ കമ്പനിയിൽ ജോയിൻ ചെയ്യാനായി ലണ്ടനിലേക്ക് പോകും.

തന്റെ സ്വപ്‌നങ്ങൾ സ്വന്തമാക്കാൻ കൊവിഡ് കാലം ഏറെ സഹായകമായി എന്നും ബൈശാഖ് പറയുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നിരവധി സ്ഥാപനങ്ങൾ നടത്തുന്ന പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ സാധിച്ചെന്നും അത് ഏറെ അറിവ് നേടാൻ സഹായകമായെന്നും ഈ ചെറുപ്പക്കാരൻ പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബെംഗളൂരുവാണ് ബൈശാഖിന്റെ സ്വദേശം. അമ്മ അങ്കണവാടി ജീവനക്കാരിയാണ്. മകന്റെ ഈ നേട്ടത്തിൽ അതീവ സന്തോഷവതിയാണ് താനെന്നും അമ്മ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് സര്‍വകലാശാലയിലെ ഒമ്പത് വിദ്യാര്‍ഥികള്‍ക്കായി ഒരു കോടി രൂപയിലേറെ വാര്‍ഷിക പ്രതിഫലമുള്ള തൊഴിലവസരം ലഭിച്ചതായും പറയുന്നു.

Read also:- സിനിമയെ വെല്ലുന്ന മോഷണം,തമിഴ്നാട്ടിൽ 600 മൊബൈൽ ടവറുകൾ മോഷ്ടിച്ച് കടത്തി

Related posts

ഒരു കണ്ണിന് കാഴ്ച് നഷ്ടപ്പെട്ട കടുവയുമായുള്ള സാറ്റലൈറ്റ് ബന്ധം നഷ്ടമായി

Editor

വേദന ഒളിപ്പിച്ച് പ്രേക്ഷകരെ ചിരിപ്പിച്ച ബഹദൂർ… ഓർമ്മകൾക്ക് 23 വയസ്

Sree

പാന്‍ ഇന്ത്യന്‍ ചിത്രം ‘ഋഷഭ’യില്‍ മോഹന്‍ലാലിനൊപ്പം വിജയ് ദേവരകൊണ്ടയും- റിപ്പോര്‍ട്ട്

Editor

Leave a Comment