tower
Special

സിനിമയെ വെല്ലുന്ന മോഷണം,തമിഴ്നാട്ടിൽ 600 മൊബൈൽ ടവറുകൾ മോഷ്ടിച്ച് കടത്തി

ഏറെ ചർച്ച ചെയ്യപ്പെട്ട മണി ഹീസ്റ്റ് വെബ് സീരീസിലെ വിദ​ഗ്ധമായ മോഷണത്തിന് സമാനമായി തമിഴ്നാട്ടിൽ ഒരപൂർവ കവർച്ച. കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ കാലത്ത് തമിഴ്നാട്ടിൽ നിന്ന് അപ്രത്യക്ഷമായത് അറുന്നൂറിൽ അധികം മൊബൈൽ ടവറുകളാണ്. മൊബൈൽഫോൺ കമ്പനികളുടെ ആവശ്യപ്രകാരം ടവറുകൾ നിർമ്മിക്കുന്ന ജി.ടി.എൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിയാണ് ടവറുകൾ കൂട്ടത്തോടെ മോഷണം പോയെന്ന ഞെട്ടിക്കുന്ന വിവരം തമിഴ്നാട് പൊലീസിനെ അറിയിച്ചത്.

കവർച്ചാസംഘം മൊബൈൽ ടവറുകൾ അഴിച്ചെടുത്ത് കടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം. ജി.ടി.എൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് മുംബൈയിൽ കോർപ്പറേറ്റ് ഓഫീസും ചെന്നൈയിൽ ഒരു പ്രാദേശിക ഓഫീസും ഉണ്ട്. ജി.ടി.എൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി 26,000 മൊബൈൽ ടവറുകൾ സ്ഥാപിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായാണ് തമിഴ്നാട്ടിലും 6,000 ടവറുകൾ

കൊവിഡ് വന്നതോടെ ടവറുകളിലെ നിരീക്ഷണം താൽക്കാലികമായി മുടങ്ങിയിരുന്നു. ഈ സമയത്താണ് ഇത്രയും വലിയ കവർച്ച തമിഴ്നാട്ടിൽ അരങ്ങേറിയത്. ഭീമമായ നഷ്ടം വന്നതോടെ ഈ കമ്പനി 2018ൽ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. തുടർന്ന് മൊബൈൽ ടവറുകളുടെ പരിപാലനവും അവർ താൽക്കാലികമായി നിർത്തിയിരുന്നു.

READ ALSO:-ലോകത്തെ കണ്ണീരണിയിച്ച ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പ് പുറത്ത് വന്നിട്ട് 75 വർഷം

അടുത്തിടെ നെറ്റ് വർക്കിങ് ആവശ്യത്തിനായി പഴയ ടവർ ഉപയോഗിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ കമ്പനിയുടെ ഉദ്യോഗസ്ഥർ തമിഴ്നാട്ടിലെത്തിയപ്പോഴാണ് ഞെട്ടിയത്. അവരുടെ പരിശോധനയിലാണ് ടവറുകൾ മോഷണം പോയെന്ന് സ്ഥിരീകരിച്ചത്. അപ്പോൾ തന്നെ പരാതി നൽകിയതനുസരിച്ച് പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിച്ച കമ്പനി അറിയിച്ചു.(cinema style heist,600 mobile towers vanished in tamilnadu)

Related posts

അഞ്ചു വയസുകാരന് കൃത്രിമ കാലിലൂടെ ഇനി നടക്കാം; മാതൃകയായി തൃശൂര്‍ മെഡിക്കല്‍ കോളജ്.

Sree

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

Sree

കുട്ടികള്‍ കളിക്കുന്നതിനിടെ സിംഹം ചാടിവീണു; ധീരമായി എതിരിട്ട് വളര്‍ത്തുനായ

Sree

Leave a Comment