ഡിസി കോമിക്സ് സിനിമാറ്റിക് യൂണിവേഴ്സിൽ സൂപ്പർമാനായി നടൻ ഹെൻറി കാവിൽ വീണ്ടുമെത്തുന്നു. താരം തന്നെയാണ് ഇത് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചത്. ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ഡിസി സിനിമ ‘ബ്ലാക്ക് ആഡമി’ൻ്റെ മിഡ് ക്രെഡിറ്റ് കാമിയോ സീനിൽ ഹെൻറി കാവിൽ സൂപ്പർമാൻ വേഷത്തിലെത്തിയിരുന്നു. ഇതിനു പിന്നാലെ വാർത്ത പുറത്തുവന്നെങ്കിലും ഇപ്പോൾ നടൻ തന്നെ ഇത് സ്ഥിരീകരിച്ചു.
2013ലെ സൂപ്പർമാൻ സിനിമയായ ‘മാൻ ഓഫ് സ്റ്റീൽ’ എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി സൂപ്പർമാൻ വേഷമണിയുന്നത്. 2016ൽ ‘ബാറ്റ്മാൻ വിഎസ് സൂപ്പർമാൻ; ഡോൺ ഓഫ് ജസ്റ്റിസ്’, 2017ലെ ‘ജസ്റ്റിസ് ലീഗ്’, 2021ലെ ‘സാക്ക് സ്നൈഡേഴ്സ് ജസ്റ്റിസ് ലീഗ്’ എന്നീ സിനിമകളിലും താരം സൂപ്പർമാനായി വേഷമിട്ടു. 2011ലെ ‘ഇമ്മോർടൽസ്’, 2020ലെ ‘ഇനോല ഹോംസ്’ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
READMORE : തെരുവ് നായ്ക്കള്‍ക്ക് ആഹാരം കൊടുക്കണമെന്നുള്ളവര്‍ അവയെ ദത്തെടുത്തോളൂ; ബോംബെ ഹൈക്കോടതി