Entertainment Kerala News latest news Trending Now

ചരിത്ര നേട്ടവുമായി ‘2018’; പത്താം നാൾ 100 കോടി ക്ലബ്ബിൽ ഇടം നേടി ജൂഡ് ആന്തണി ചിത്രം……

ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018’-ന് ബോക്സോഫീസിൽ ചരിത്ര നേട്ടം. റിലീസ് ചെയ്ത് 10 ദിനങ്ങൾ കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടി. ഏറ്റവും വേഗത്തിൽ ആഗോളതലത്തിൽ 100 കോടി കളക്ഷൻ നേടുന്ന മലയാള ചിത്രമായി ‘2018’ മാറിയിരിക്കുന്നുവെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. റിപ്പോർട്ടുകൾ പ്രകാരം പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ജൂഡ് ചിത്രം മറികടന്നിരിക്കുന്നത്.

റിലീസ് ചെയ്ത് ഒൻപതാം ദിനത്തിൽ മാത്രം അഞ്ച് കോടി 18 ലക്ഷമാണ് ചിത്രത്തിന്റെ കളക്ഷൻ. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ നിറകണ്ണുകളോടെ പുറത്തിറങ്ങുമ്പോൾ അവർ ഒറ്റ ശ്വാസത്തിൽ വിളിച്ച് പറയുന്നുണ്ട്, ഇത് കേരളീയരുടെ വിജയമാണെന്ന്.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുൻനിരതാരങ്ങളെ അണിനിരത്തി നടനും സംവിധായകവനും
നിർമ്മാതാവുമായ ജൂഡ് ആന്തണി ജോസഫ് സംവിധാനം നിർവ്വഹിച്ച ‘2018 – Everyone Is A Hero’ മെയ് അഞ്ചിനാണ് തിയേറ്ററുകളിൽ എത്തിയത്.

Related posts

ഓണം ബമ്പർ ടിക്കറ്റിനുള്ള അവസാന ശ്രമം . കടയിൽ കയറി മോഷ്ടിച്ചത് മൂന്ന് ടിക്കറ്റുകൾ.

Akhil

കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ ഇനി ഇവിടുന്ന് കിട്ടില്ല; പുതിയ പ്ലേ സ്റ്റോര്‍ നയവുമായി ഗൂഗിള്‍

Sree

താനൂര്‍ ബോട്ട് ദുരന്തം; മരണപ്പെട്ടവരുടെ എണ്ണം 22 ആയി

Sree

Leave a Comment