kerala Kerala News latest latest news palakkad

ഓണം ബമ്പർ ടിക്കറ്റിനുള്ള അവസാന ശ്രമം . കടയിൽ കയറി മോഷ്ടിച്ചത് മൂന്ന് ടിക്കറ്റുകൾ.

പാലക്കാട്ടെ ഒരു ലോട്ടറിക്കടയിലാണ് നറുക്കെടുപ്പിന് മുന്നുള്ള അവസാന നിമിഷം മോഷണം നടന്നത് .പാലക്കാട് മണ്ണാർക്കാട് ചുങ്കത്തുള്ള പി എസ് ലോട്ടറി ഏജൻസിയിലാണ് കള്ളൻ കയറിയത്. ഇന്ന് നറുക്കെടുക്കുന്ന മൂന്ന് ഓണം ബമ്പറുകൾ മോഷണം പോയി.

ഇന്ന് ഉച്ചക്ക് രണ്ട്‌ മണിക്ക് നറുക്കെടുക്കുന്ന ഓണം ബമ്പർ 25 കോടി രൂപയുടെ വിജയിയെ കാത്തിരിക്കുകയാണ് കേരളം . അവസാന നിമിഷം എടുക്കുന്ന ടിക്കറ്റിനു സമ്മാനത്തുക ലഭിക്കുമെന്ന പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്നത് അവസാനത്തേക്ക് മാറ്റിവച്ചിരിക്കുകയാണ് ചിലർ. അതുകൊണ്ട് തന്നെ നറുക്കെടുപ്പിനു മുന്നുള്ള അവസാന നിമിഷത്തിലും ടിക്കറ്റ് വില്പന തകൃതിയായി നടക്കുന്നുണ്ട്.

ഒറ്റക്ക് എടുക്കുന്നവരേക്കാൾ ഗ്രൂപ്പുകളായി എടുക്കുന്നവരാണ് കൂടുതലും. ഇവർക്ക് ലോട്ടറി അടിച്ചാൽ ജോയിൻ്റ് അക്കൗണ്ട് തുടങ്ങാം. പണം ഈ അക്കൗണ്ടിലേക്ക് ഇട്ടു നൽകും. അല്ലെങ്കിൽ സമ്മാനത്തുക വീതംവയ്‌ക്കുന്നത് ലോട്ടറിവകുപ്പിനെ ഏൽപ്പിക്കാം.എങ്ങനെ വീതിക്കണം എന്ന് രേഖാമൂലം അറിയിച്ചാൽ അതനുസരിച്ച് എല്ലാവരുടെയും അക്കൗണ്ടിലേക്ക് പണം നൽകും. 2019ലെ 12കോടിയുടെ തിരുവോണം ബമ്പർ അടിച്ചത് സുഹൃത്തുക്കൾ ചേർന്നെടുത്ത ടിക്കറ്റിനായിരുന്നു.

Related posts

കോഴിക്കോട് കിടക്ക ദേഹത്ത് വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം

Akhil

കെകെയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ്

Akhil

ത്രെഡ്‌സില്‍ ഇതൊക്കെ ഉണ്ടോ? ട്വിറ്ററില്‍ മാത്രമുള്ള സവിശേഷതകള്‍

Akhil

Leave a Comment