death India latest news National News

ബോളിവുഡ് നടന്‍ സമീര്‍ ഖാഖർ അന്തരിച്ചു……

ബോളിവുഡ് നടൻ സമീർ ഖാഖർ അന്തരിച്ചു. 71 വയസായിരുന്നു. സഹോദരൻ ഗണേഷ് ഖാഖറാണ് സമീറിന്റെ മരണം സ്ഥിരീകരിച്ചത്. ആന്തരാവയവങ്ങൾ തകരാറിലായതാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ശ്വസനസംബന്ധമായ പ്രശ്നങ്ങളും നടനുണ്ടായിരുന്നുവെന്ന് സഹോദരൻ ഗണേഷ് അറിയിച്ചു. ഉറങ്ങാൻ കിടന്ന സമീർ ബോധരഹിതനായെന്നും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചുവെന്നും ഗണേഷ് വ്യക്തമാക്കി.
മൂത്രാശയസംബന്ധമായ പ്രശ്നങ്ങളും നടനെ അലട്ടിയിരുന്നു. വെന്റിലേറ്ററിലായിരിക്കെ പുലർച്ചെ 4.30 യോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ഗണേഷ് കൂട്ടിച്ചേർത്തു.
നുക്കഡ്, സർക്കസ് എന്നീ ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ താരമാണ് സമീർ. പരീന്ദ, ജയ് ഹോ, ഹസീ തോ ഫസീ, സീരിയസ് മെൻ എന്നീ ചിത്രങ്ങളിലെ വേഷവും സൺഫ്ലവർ എന്ന വെബ് സീരിസിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്റെ മരണത്തിൽ അനുശോചനമറിയിച്ചുകൊണ്ട് നിരവധി താരങ്ങളും ആരാധകരും എത്തുകയാണ്.

Related posts

ആനയെ കൊണ്ടുപോയ ലോറി തടഞ്ഞു വനം വകുപ്പ് കേസെടുത്തു

sandeep

‘ഞാന്‍ ആര്‍എസ്‌എസിനെ സല്യൂട്ട് ചെയ്യുന്നു, ഭാരതം ഗാനമായാൽ അതിലെ രാഗമാണ് സ്വയംസേവകർ’: ശങ്കര്‍ മഹാദേവന്‍

sandeep

അഖിൽ സജീവിൻ്റെ വമ്പൻ തട്ടിപ്പിൻ്റെ വിവരങ്ങൾ പുറത്ത്

sandeep

Leave a Comment