cricket latest news World News

ലോകകപ്പിൽ പാകിസ്താൻ ശരാശരിയിൽ താഴെ പ്രകടനമാണ് കാഴ്ചവെച്ചത്; വിമർശിച്ച് ഡയറക്ടർ ഓഫ് ക്രിക്കറ്റ് മിക്കി ആർതർ

ഐസിസി ഏദദിന ലോകകപ്പിൽ പാകിസ്താന് സെമിസാധ്യതകൾ തുലാസിലായിരിക്കെ ടീമിനെ വിമർശിച്ച് ഡയറക്ടർ ഓഫ് ക്രിക്കറ്റ് മിക്കി ആർതർ.

ടൂർണമെന്റിൽ ഇതുവരെ ടീം ശരാശരിയിൽ താഴെ പ്രകടനമാണ് കാഴ്ചവച്ചതെന്ന് മിക്കി ആർതർ പറഞ്ഞു. പാകിസ്താൻ ടീമിന് ഇന്ത്യയിൽ ആവശ്യത്തിനു പിന്തുണ ലഭിക്കുന്നില്ലെന്ന് മിക്കി ആർതര്‍ നേരത്തേ ആരോപിച്ചിരുന്നു.

ബിസിസിഐ നടത്തുന്ന ക്രിക്കറ്റ് മത്സരത്തിൽ കളിച്ചപോലെയാണു തനിക്കു തോന്നിയതെന്നും ആർതർ ആരോപിച്ചു.

ബംഗ്ലദേശിനെതിരായ മത്സരത്തിലൂടെയാണ് ടീം ഫോമിലേക്കുയർന്നതെന്ന് മിക്കി പറഞ്ഞു. എന്നാൽ ഫീൽ‌ഡിങ് പിഴവുകൾ കണ്ട് മിക്കി ആർതർ ഡഗ് ഔട്ടിൽനിന്നു കയറിപ്പോയിരുന്നു.

പരുക്കേറ്റ പാക്കിസ്ഥാൻ സ്പിന്നർ ഷദാബ് ഖാൻ ഇന്ന് ന്യൂസീലൻഡിനെതിരായ മത്സരത്തിൽ ഉണ്ടാകില്ലെന്ന് അദ്ദേ​ഹം അറിയിച്ചു.

ഏഴു മത്സരങ്ങളിൽ നിന്ന് മൂന്നു ജയവുമായി ആറു പോയിന്റുമായി ആറാം സ്ഥാനത്താണ് പാകിസ്താ. ഇന്നത്തെ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ജയിച്ചാൽ മാത്രമേ സെമി സാധ്യത നിലനിർത്താൻ സാധ്യമാകൂ.

ഇന്നത്തെ മത്സരത്തിന് ശേഷം നവംബർ 11ന് ഇംഗ്ലണ്ടിനെതിരെയാണ് പാക്കിസ്താന്റെ അവശേഷിക്കുന്ന മത്സരം.

ALSO READ:തിരുവനന്തപുരം മാനവീയം വീഥിയിൽ പൊരിഞ്ഞ അടി; ദൃശ്യങ്ങൾ പുറത്ത്

Related posts

AI അറിയാമെങ്കില്‍ ഇന്ത്യക്കാർക്ക് 54% വരെ ശമ്പള വര്‍ധനവ്: എഡബ്ല്യുഎസ് റിപ്പോർട്ട്

Akhil

തൃശ്ശൂരിൽ വീണ്ടും പുലിയിറങ്ങി

Akhil

സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കും; 7 ജില്ലകളിൽ മുന്നറിയിപ്പ്

Clinton

Leave a Comment