Arrest Attack India must read National News Trending Now

ഐഎസ് ഭീകരരുടെ കേരളത്തിലെ സാന്നിധ്യം; കേരളാ പൊലീസ് അന്വേഷണം ആരംഭിച്ചു

ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിൽ എത്തിയിരുന്നതായി ഡൽഹി പൊലീസ് കണ്ടെത്തിയതിനെ തുടർന്നാണ് കേരള പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിനെയും വിവരങ്ങൾ തേടി. കേരള ഇന്റലിജൻസ് മേധാവിയും എഡിജിപി മനോജ് എബ്രഹാമും അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കും. ഡൽഹിയിൽ നിന്നാണ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചത്.

കേരളത്തിലെ വിവിധ ജില്ലകളിൽ ഇയാളുടെ സാന്നിധ്യത്തിന്റെ തെളിവുകൾ ഡൽഹി പോലീസ് കേരള പോലീസിന് കൈമാറും. കേരളത്തിൽ നിന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യം ചെയ്യൽ നടത്തും.

ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലും എത്തിയിരുന്നതായി ഡൽഹി പൊലീസ് വെളിപ്പെടുത്തി. ഇയാൾ വനമേഖലയിൽ തങ്ങുകയും ഐഎസ് പതാകയുമായി ചിത്രങ്ങൾ പകർത്തുകയും ചെയ്തതായി ഡൽഹി സ്പെഷ്യൽ സെൽ റിപ്പോർട്ട് ചെയ്തു.

കൂടാതെ, ഉപേക്ഷിക്കപ്പെട്ട കൃഷിഭൂമിയിലും വനമേഖലയിലും കുക്കറുകൾ, ഗ്യാസ് സിലിണ്ടറുകൾ, ഐഇഡികൾ എന്നിവ പൊട്ടിത്തെറിക്കുന്ന പരിശീലന അഭ്യാസങ്ങൾ നടത്തിയതായി ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിലെ വൃത്തങ്ങൾ അറിയിച്ചു.

ഐഎസ് ഭീകരൻ ഷാഫി ഉസ്മാൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹനാസിനെ ഇന്ന് ഡൽഹിയിൽ എൻഐഎ അറസ്റ്റ് ചെയ്തു. ഐഎസ് കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലാണ് ഇയാളെ പൂനെയിൽ നിന്ന് പിടികൂടിയത്.

ഉത്തരേന്ത്യയിലെ ഒന്നിലധികം പ്രദേശങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായും സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിച്ച സാമഗ്രികൾ പിടിച്ചെടുത്തതായും ഡൽഹി പോലീസ് അറിയിച്ചു.

ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഭീകരനാണ് അറസ്റ്റിലായ ഷാനവാസ്.

കഴിഞ്ഞ ജൂലൈയിൽ കാർ മോഷണക്കേസിൽ പൂനെ പോലീസ് ഇയാളെ പിടികൂടിയെങ്കിലും കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാളുടെ കൂട്ടാളികളായ രണ്ട് പേർ പിടിയിലായത്.

ALSO READ:ജല നിരപ്പുയരാതെ ഇടുക്കി അണക്കെട്ട്; നിലവിലുള്ളത് സംഭരണ ശേഷിയുടെ 40% മാത്രം

Related posts

‘ഇന്ത്യയുടെ തോല്‍വി, രോഹിത്തിന്റെ കണ്ണീർ താങ്ങാനായില്ല’; യുവ എഞ്ചിനീയര്‍ക്ക് ഹൃദയാഘാതം

Akhil

മംഗളൂരു സ്ഫോടനം; മുഖ്യപ്രതിക്ക് കേരളാ ബന്ധം, പലതവണ സംസ്ഥാനത്തെത്തിയെന്ന് കർണാടക ഡിജിപി

Editor

വയനാട്ടിൽ പതിനാലുകാരിയെ പീഡിപ്പിച്ചു ; 56 കാരനായ അയൽവാസി അറസ്റ്റിൽ

Gayathry Gireesan

Leave a Comment