വ്യത്യസ്തമായ കഴിവുകളും അഭിരുചികളുമുള്ള നിരവധി പേരാണ് നമുക്ക് ചുറ്റും. നമ്മളെ എല്ലാം അത്ഭുതപ്പെടുത്തി അതിൽ റെക്കോർഡുകൾ സ്വന്തമാക്കിയവരും നിരവധിയാണ്. എന്നാൽ, മെയ്‌വഴക്കത്തിലൂടെ ലോക റെക്കോർഡ് നേടി താരമായ ഒരു പതിനാലുകാരിയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ‘ലോകത്തിലെ ഏറ്റവും മെയ് വഴക്കമുള്ള പെൺകുട്ടി’ എന്നാണ് ജിംനാസ്റ്റികായ ഈ പെൺകുട്ടി അറിയപ്പെടുന്നത്. ഇപ്പോൾ ഏറ്റവും മെയ് വഴക്കമുള്ള പെൺകുട്ടി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്.
ലിബർട്ടി ബാരോസ് എന്ന പെൺകുട്ടി 30 സെക്കൻഡിനുള്ളിൽ ഏറ്റവും കൂടുതൽ നട്ടെല്ല് തറയിലേക്ക് വളയ്ക്കുന്നതിനാണ് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചത്. ലിബർട്ടി ലോഡൗൺ എന്നാണ് ഇപ്പോൾ ഈ നീക്കം അറിയപ്പെടുന്നത്. യുകെയിലെ പീറ്റർബറോയിൽ നിന്നുള്ള ലിബർട്ടി, ഒക്‌ടോബർ 5-ന് ബ്രെട്ടണിലെ സ്‌പൈറൽ ജിംനാസ്റ്റിക്‌സ് ക്ലബിൽ വച്ച് അര മിനിറ്റിനുള്ളിൽ 11 തവണ തന്റെ തല കാലുകൾക്കിടയിലൂടെയും തറയിലേക്ക് കൊണ്ടുവന്ന് ശരീരം പിന്നിലേക്ക് വളച്ചു.
സ്പെയിനിന്റെ ഗോട്ട് ടാലന്റിലെ സെമി ഫൈനൽ സ്ഥാനത്തിനായി ലിബർട്ടി നിലവിൽ മത്സരിക്കുന്നുണ്ടെങ്കിലും ജിംനാസ്റ്റിക് പഠനത്തിലും മകൾ ശ്രദ്ധ തുടരുന്നുവെന്ന് പിതാവ് പറയുന്നു. വഴക്കത്തോടെ നൃത്തം ചെയ്യുന്നതിലും താരമാണ് ലിബർട്ടി.
READMORE : പൊന്നിയിൻ സെൽവൻ നാല് ദിവസം കൊണ്ട് നേടിയത് 250 കോടി