nasik bus injured
Kerala Government flash news latest news

നാസിക്കില്‍ ബസിന് തീപിടിച്ച് 11 പേര്‍ മരിച്ചു

മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപിടിച്ച് 11 പേര്‍ മരിച്ചു. 38-ലധികം പേര്‍ക്ക് പരുക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാസിക്കിലെ ഔറംഗബാദ് റോഡില്‍ പുലര്‍ച്ചെ 5.15നാണ് അപകടമുണ്ടായത്. ട്രക്കില്‍ ഇടിച്ചതിനെത്തുടര്‍ന്നാണ് ബസിന് തീപിടിച്ചത്.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അമോല്‍ താംബെ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തീപിടിത്തമുണ്ടാകാനിടയായ സാഹചര്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി ദാദാ ഭൂസെ അറിയിച്ചു.

READMORE : കെഎസ്ആർടിസി ബസിൽ ഇടിക്കുമ്പോൾ ടൂറിസ്റ്റ് ബസിൻ്റെ വേഗം 97.7 കിലോമീറ്റർ; നാല് സെക്കൻഡ് മുൻപ് അലേർട്ട് എത്തിയെന്ന് പൊലീസ്

Related posts

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കായുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി

Sree

കെഎസ്ആർടിസി ബസിൽ ഇടിക്കുമ്പോൾ ടൂറിസ്റ്റ് ബസിൻ്റെ വേഗം 97.7 കിലോമീറ്റർ; നാല് സെക്കൻഡ് മുൻപ് അലേർട്ട് എത്തിയെന്ന് പൊലീസ്

sandeep

sandeep

Leave a Comment