accident in thrissur
accident kerala latest news thrissur Trending Now

ലോറി സഡൻബ്രേക്കിട്ടു, പിന്നിൽ ബൈക്ക് ഇടിച്ചു; കമ്പി തുളഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം

തൃശൂർ: ദേശീയപാത തൃശ്ശൂർ ചെമ്പൂത്രയിൽ കമ്പി കയറ്റിയ ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പുതുക്കോട് മണപ്പാടം സ്വദേശി 21 വയസ്സുള്ള ശ്രദേഷ് ആണ് മരിച്ചത്.

വാഹനത്തിലെ കമ്പി മുടിക്കെട്ടിയിരുന്ന ടാർപ്പായ പറന്നുപോയത് എടുക്കാൻ നിർത്തിയതാണ് അപകടത്തിന് വഴിവെച്ചത്. അതേസമയം ലോറിയുടെ ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കുമെന്ന് പീച്ചി പോലീസ് അറിയിച്ചു.

ഇന്ന് വൈകീട്ട് 4.15ന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലായിരുന്നു അപകടം,ടാർപായ പറന്ന് പോയതിനെ തുടർന്ന് കമ്പി കയറ്റിയ ലോറി പട്ടിക്കാട് ദേശീയപാത ആരംഭിക്കുന്ന ഭാഗത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു.

ഇത് അറിയാതെയാണ് ബൈക്ക് യാത്രക്കാരൻ ലോറിക്ക് പുറകിൽ ഇടിച്ച് കയറിയത്. ഇടിയുടെ ആഘാതത്തിൽ ശ്രദ്ദേഷിന്റെ കഴുത്തിലും നെഞ്ചിലും കമ്പി കുത്തിക്കയറി. ഉടൻ പീച്ചി പോലീസ് സ്ഥലത്തെത്തി പോലീസ് വാഹനത്തിൽ തന്നെ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

എന്നാൽ വാഹനത്തിൽ ഇരുമ്പ് കമ്പികൾ പോലുള്ളവ കൊണ്ടുപോകുമ്പോൾ ഉണ്ടാകേണ്ട അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ, വാഹനം നിർത്തിയിട്ടിരിക്കുകയാണെന്ന അപകട സൂചനയോ വാഹനത്തിലോ പ്രദേശത്തോ ഉണ്ടായിരുന്നില്ല. ഇതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.

READ MORE: https://www.e24newskerala.com/

Related posts

മണിപ്പൂരിൽ വിറക് ശേഖരിക്കുന്നതിനിടെ കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ

sandeep

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും യുവാവിനെയും മുരിങ്ങൂരിൽ ട്രെയിനിടിച്ചു മരിച്ച നിലയിൽ കണ്ടെത്തി

Sree

ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മയുടെ മരണം: മകളുടെ ഭർത്താവ് പാലക്കാട്ട് കസ്റ്റഡിയിൽ

sandeep

Leave a Comment