accident kerala Kerala News latest news trending news Trending Now

അമ്പലപ്പുഴ അപകടം; അമിത വേഗതയിലായിരുന്നു കാർ ഇടിച്ചതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിഗമനം.

അമ്പലപ്പുഴ: അമ്പലപ്പുഴ അപകടം കാർ അമിത വേഗതയിലായിരുന്നു അമ്പലപ്പുഴയിലെ വാഹനാപകത്തിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. അമിത വേഗത്തിലായത് ഇടിയുടെ അഘാതം വർധിപ്പിച്ചു.
ലോറി വലത്ത് വശത്ത് നിന്നും ദിശമാറി നടുവിലേക്ക് കയറിയതും ഒരു കാരണമായി കണക്കാക്കാം.
കാറിന്റെ വേഗതയാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നും മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ.


ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. പ്രസാദ്, ഷിജുദാസ്, മനു, സുമോദ്, അമല്‍ എന്നിവരാണ് മരിച്ചത്. നാല് പേര്‍ പെരുങ്കടവിള സ്വദേശികളും ഒരാള്‍ കൊല്ലം തേവലക്കര സ്വദേശിയുമാണ്. നാല് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെയാണ് മരിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഇവരില്‍ നാല് പേര്‍ ഐഎസ്ആര്‍ഒ കാന്റീന്‍ ജീവനക്കാരാണ്.
സംഭവത്തില്‍ ലോറി ഡ്രൈവറെയും ക്ലീനറെയും അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യും.

റോഡിലെ വളവ് കാഴ്ചയെ മറച്ചിരിക്കാം, ഇവിടെ വാഹനമോടിച്ചയാളുടെ അശ്രദ്ധയായിരിക്കാം അപകടകാരണമെന്ന് പ്രാഥമികമായി സംശയിക്കുന്നതായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ബദറുദ്ദീന്‍ ട്വന്റിഫോറിനോട് പറഞ്ഞു. നേരത്തെയും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുള്ള സ്ഥലമാണിതെന്ന് പി പി ചിത്തരഞ്ജന്‍ എംഎല്‍എയും പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എസ് സുരേഷും സംഭവസ്ഥലത്തുണ്ടായിരുന്നു.

READ MORE: https://www.e24newskerala.com/

Related posts

മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം; ഫയർ ഫോഴ്സ് സംഘം പരിശോധന നടത്തി

sandeep

മുഖ്യമന്ത്രി ഉള്ളുകൊണ്ട് ബിജെപിയ്ക്കൊപ്പം, പുറത്തു നടത്തുന്ന പ്രസ്താവനകൾ ജനങ്ങളെ വഞ്ചിക്കാൻ; പി.എം.എ സലാം

sandeep

ജപ്പാനില്‍ ശക്തമായ ഭൂചലനം: 7.6 തീവ്രത, തീര പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്

sandeep

Leave a Comment