death latest latest news

ഇന്ത്യൻ നടിയുടെ സഹോദരിയും ഭർത്താവും ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു, വികാരഭരിതയായി താരം

ന്യൂഡൽഹി: ഇസ്രായേൽ – ഹമാസ് പോരാട്ടത്തിൽ ഇന്ത്യൻ ടെലിവിഷൻ താരം മധുര നായികിന്റെ സഹോദരിയും ഭർത്താവും കൊല്ലപ്പെട്ടു. താരത്തിന്റെ സഹോദരി ഒദയെയും ഭർത്താവിനെയും കഴിഞ്ഞ ശനിയാഴ്ചയാണ് ഹമാസ് ഭീകരർ വധിച്ചത്. വികാരഭരിതയായിട്ടാണ് താരം സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം അറിയിച്ചത്. താൻ ജൂത വംശത്തിലുളളതാണെന്നും സഹോദരിയെയും ഭർത്താവിനെയും അവരുടെ രണ്ട് മക്കളുടെ മുൻപിൽ വച്ചാണ് ഹമാസ് ഭീകരർ വധിച്ചതെന്നും താരം പറയുന്നു.ഈ മാസം ഏഴിനായിരുന്നു സംഭവം. തന്റെ കുടുംബം ഇപ്പോൾ വലിയ വിഷമഘട്ടത്തിലാണെന്നും ഇസ്രായേലിൻ്റെ അവസ്ഥയിൽ ദുഃഖമുണ്ടെന്നും മധുര പറയുന്നു. താൻ ഇന്ത്യയിലാണ് ജനിച്ചത്. ഇപ്പോൾ ഇന്ത്യയിൽ ഏകദേശം 3000 ജൂതർ മാത്രമേ അവശേഷിക്കുന്നുളളൂ. തൻ്റെ കുടുംബം ഇപ്പോൾ അനുഭവിക്കുന്ന സങ്കടം വാക്കുകളിലൂടെ വിവരിക്കുന്നതിലും അപ്പുറമാണ്.

Related posts

തിരുവനന്തപുരത്ത് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Akhil

വൃത്തിഹീനം: കുന്നത്തങ്ങാടി ഊട്ടുപുര ഹോട്ടൽ പൂട്ടിച്ച് ആരോഗ്യ വകുപ്പ്.

Sree

‘കോൺഗ്രസ് അധികാരത്തിലെത്തിയാൽ മംഗല്യസൂത്രം വരെ പിടിച്ചെടുത്ത് വിതരണം ചെയ്യും’; വിവാദ പരാമർശം ആവർത്തിച്ച് പ്രധാനമന്ത്രി

Akhil

Leave a Comment