kerala Kerala News latest latest news pathanamthitta Scam

അഖിൽ സജീവിനെ ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും

നിയമന കോഴയിൽ ഉൾപ്പെട്ട അഖിൽ സജീവനെ ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. സി ഐ ടി യു ഓഫീസ് സെക്രട്ടറി ആയിരിക്കെ നടത്തിയ ഫണ്ട് തട്ടിപ്പിലാണ് അറസ്ററ് ചെയ്തിരിക്കുന്നത്. ബാസിത്തിനെ ഇന്ന് കന്റോൺമെന്റ് പോലീസ് ചോദ്യം ചെയ്യും. കേസിൽ ഇടനിലക്കാരൻ എന്ന് കരുതുന്നയാളാണ് ബാസിത്.

ഇന്നലെ രാത്രി ഏറെ വൈകിയും അഖിലിനോട് ചോദ്യം ചെയ്യലുണ്ടായിരുന്നു. അഖിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞെങ്കിൽ കൂടിയും അതൊന്നും പൊലീസിന് വിശ്വസനീയമല്ല. തന്നെ ഉപയോഗിച്ച് തൻ്റെ അക്കൗണ്ടിലൂടെ പണം കൈമാറുകയായിരുന്നുവെന്നും താനും ഇതിൽ നേരിട്ട് ഉൾപ്പെട്ടിട്ടില്ല എന്നാണ് അഖിൽ സജീവിൻ്റെ മൊഴി.

Related posts

മുതിർന്ന മാധ്യമപ്രവർത്തകൻ സച്ചിദാനന്ദമൂർത്തി അന്തരിച്ചു

Akhil

35 കാരിയെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിൽ ഒളിപ്പിച്ച് കാമുകൻ

Akhil

കോഴിക്കോട് നഗരത്തിൽ മയക്കുമരുന്ന് വേട്ട: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Sree

Leave a Comment